| Monday, 1st January 2018, 5:35 pm

ഹാഫിസ് സഈദിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനൊരുങ്ങി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ പാക് നീക്കം. ഹാഫിസ് സഈദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് പാക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഹാഫിസ് സഈദിന്റെ  ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് പ്രാദേശിക ഭരണകൂടങ്ങളോട് രഹസ്യ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇയാളുടെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനകളായ ജമാഅത്തുദ്ദഅ്‌വയുടെയും ഫലാഹ് എ ഇന്‍സാനിയത്ത് എന്നിവയുടെയും സ്വത്തുവകകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്ലാനുകള്‍ ഡിസംബര്‍ 28 ന് ഉദ്ദ്യോഗസ്ഥര്‍ സമര്‍പ്പിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതുന്ന ലശ്കര്‍ ഇ ത്വയ്ബയുടെ ഭാഗമായാണ് ഈ രണ്ടു സംഘടനകളെയും അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നില്‍ കണ്ടാണ് പാകിസ്താന്റെ നടപടി. അതേസമയം പാകിസ്താന്‍ ഈ വാര്‍ത്ത നിഷേധിച്ചു.

We use cookies to give you the best possible experience. Learn more