കറാച്ചി: കറാച്ചിയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി. 19 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു.
ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് ലാഹോര്‍- കറാച്ചി യാത്രാ വിമാനം തകര്‍ന്നുവീണത്.
കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.
വിമാനത്തിന്റെ എന്‍ജിന്‍ രണ്ടും കത്തുകയായിരുന്നു. വിമാനത്തിന്റെ വാല്‍ ഭാഗം ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലെ നാലു നില കെട്ടിടത്തിന്‍ മേല്‍ ഇടിക്കുകയായിരുന്നു.
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പി.കെ 8303 വിമാനമാണ് തകര്‍ന്നത്. ലാഹോറില്‍ നിന്നും ഒരു മണിക്കാണ് വിമാനം പുറപ്പെട്ടത്. 2.45 കറാച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.
അപകടത്തില്‍ പാക് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക