ലാഹോര്‍: അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്ന് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ടീം മാനേജ്‌മെന്റുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് 28- കാരനായ ആമിറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആമിര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വിശദമായ പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്നും ആമിര്‍ പറഞ്ഞു.
‘ഇനിയും ഈ മാനേജ്‌മെന്റിന് കീഴില്‍ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ക്രിക്കറ്റ് ഞാന്‍ വിടുകയാണ്’, ആമിര്‍ പറയുന്നു.
തനിക്ക് അവസരം തന്നതിന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയോട് നന്ദിയുണ്ടെന്നും ആമിര്‍ പറഞ്ഞു.
2009ലാണ് ആമിര്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്താന് വേണ്ടി ആദ്യമായി കളിക്കുമ്പോള്‍ 17 വയസായിരുന്നു ആമിറിന്റെ പ്രായം. രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കിട്ടി വരുമ്പോഴാണ് ഒത്തുകളിയുടെ പേരില്‍ ആമിറിന് നേര്‍ക്ക് 5 വര്‍ഷത്തെ വിലക്ക് വരുന്നത്.
2016 ജൂലൈയില്‍ വിലക്കിന് ശേഷം ആമിര്‍ കളിക്കാനിറങ്ങി. 2019 ജൂണിലാണ് മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്. ജോലിഭാരം ചൂണ്ടിക്കാണിച്ചായിരുന്നു അത്.
പാകിസ്താനായി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 50 ടി-20 യിലും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 259 വിക്കറ്റാണ് സമ്പാദ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക