| Tuesday, 19th February 2019, 9:47 pm

പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ കോടതി തൂക്കിലേറ്റാന്‍ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കുന്നതിനിടെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍.

പാകിസ്ഥാനിലെ പെഷവാര്‍ സ്‌ക്കൂളില്‍ ഉണ്ടായ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തതാണെന്നാണ് പാക്കിസ്ഥാന്റെ പുതിയ വാദം. അന്താരാഷ്ട്ര നീതി ന്യായ കോടതിയിലായിരുന്നു പാക്കിന്റെ വാദങ്ങള്‍.

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയതില്‍ ആരോപണവിധേയരായിരിക്കെയാണ് പുതിയ വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.

Also Read  സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, വിവേക് ഒബ്റോയ്, സോനു സൂദ്; പണം നല്‍കിയാല്‍ ഏത് പാര്‍ട്ടിക്കായും പ്രചരണം നടത്താമെന്ന് താരങ്ങള്‍; ഒളികാമറയില്‍ കുടുങ്ങി ബോളിവുഡ്

2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിലേറ്റാന്‍ വിധിക്കുന്നത്. ഇറാനില്‍ നിന്ന് പാകിസ്താനിലേക്ക് കടക്കുമ്പോള്‍ ജാദവ് പിടിക്കപ്പെട്ടു എന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ നേവിയില്‍ നിന്ന് വിരമിച്ച ജാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വിശദീകരണം.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഇന്ത്യ നല്‍കിയ അപ്പീലിന്മേല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുന്നു എന്ന് ഇന്ത്യയുടെ വാദത്തില്‍ പറയുന്നു. ഇന്ത്യന്‍ പ്രതിനിധികളെ കാണാന്‍ അനുവദിക്കാത്തത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ പറയുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കില്ലെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more