| Saturday, 9th April 2022, 11:54 am

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ്; അസംബ്ലി നടപടികള്‍ ഉച്ചക്ക് 12:30 വരെ നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള നടപടികള്‍ പ്രാദേശിക സമയം ഉച്ചക്ക് 12:30 വരെ നിര്‍ത്തിവെച്ചു.

സ്പീക്കര്‍ ആസാദ് ഖൈസര്‍ ആണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടപടികളും മറ്റും 12:30യിലേക്ക് നീട്ടിവെച്ചത്.

പാകിസ്ഥാന്‍ സമയം 10:30യോട് കൂടിയായിരുന്നു അസംബ്ലി നടപടികള്‍ ആരംഭിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നു.

നേരത്തെ ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം സഭ പുനസ്ഥാപിക്കുകയും ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് നടപടികള്‍ക്കായി സഭ ചേരുകയും ചെയ്തത്.

Content Highlight: Pakistan National Assembly Adjourned Till 12:30 pm

We use cookies to give you the best possible experience. Learn more