ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് പാകിസ്താനില്‍ നിന്നും ഫോണ്‍ സന്ദേശം. മധ്യപ്രദേശിലെ സാത്ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് പാകിസ്താനില്‍ നിന്നും ഇത് സംബന്ധിച്ച്‌ഫോണ്‍ സന്ദേശം ലഭിച്ചത്.
Also read ‘നരേന്ദ്രമോദിയുടെ ഇഷ്ടതോഴനുമായുള്ള കരാര്‍’; വിഴിഞ്ഞം പദ്ധതി പൊളിച്ചെഴുതണമെന്ന് വി.എസ്
കുശാലിന്റെ പരാതിയില്‍ സാത്‌ന പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ സഹായിക്കണമെന്നായിരുന്നു ഫോണ്‍ സന്ദേശമെന്ന് സാത്‌ന പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നരേന്ദ്ര മോദിയെ കൊലപ്പെടുത്തിയാല്‍ 50 കോടി രൂപ നല്‍കാമെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും പാകിസ്താനില്‍ നിന്നാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നെന്നുമാണ് കുശാല്‍ പറയുന്നത്.
“മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ സഹായിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മോദിയെ വധിക്കാനുള്ള സംഘത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി ഒരാള്‍ കൂടി വേണ”മെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും കുശാല്‍ പറയുന്നു.
ആദ്യം ഫോണ്‍ കോളിനെ അത്ര ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് കുശാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫോണ്‍ കോളിന്റെ വിശ്വാസ്യത ഉറപ്പിച്ച ശേഷം തുടരന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് മിത്‌ലേഷ് കുമാര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ കസാക്കിസ്ഥാനില്‍ നിന്നാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്.