| Thursday, 24th April 2014, 10:12 am

ചാരസംഘടനയെ വിമര്‍ശിച്ചതിന് ജിയോ ടിവി പൂട്ടണമെന്ന് പാക് സര്‍ക്കാറും പട്ടാളവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയെ വിമര്‍ശിച്ചതിന് ജിടോ ടിവിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാക് സര്‍ക്കാറിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സ് മേധാവി വ്യക്തമാക്കി.

അതേസമയം ജിടോ ടിവിയുടെ ലെസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാക് പട്ടാളം ഇലക്ട്രോണിക് മീഡിയ നിയന്ത്രണ ഏജന്‍സിക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഐ.എസ്.ഐയുടെ പ്രതിച്ഛായ മോശപ്പെടുത്തും വിധം ചാനല്‍ പ്രവര്‍ത്തിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജിയോ ടിവി അവതാരകന്‍ ഓഫീസിലേക്ക് വരും വഴി കഴിഞ്ഞ ദിവസം വെടിയോറ്റ് മരിച്ചിരുന്നു. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ടിവി അവതാരകന്‍ ഐ.എസ്.ഐയെ സമീപിച്ചിരുന്നെന്നും എന്നാല്‍ മതിയായ അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കാന്‍ ഐ.എസ്.ഐ തയ്യാറയില്ലെന്നും ചാനല്‍ കുറ്റപ്പെടുത്തിയിരുന്നു.

ജിയോ ടിവിയുടെ അടിസ്ഥാനരഹിതമാട വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയെന്നും പാക് വിരുദ്ധ അജണ്ഡയോടെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നും പട്ടാളം ആരോപിക്കുന്നു.

ചാനലിനെതിരായ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ മീഡിയ നിയന്ത്രണ ഏജന്‍സി നിയോഗിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more