ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരം മഴ കാരണം മുടങ്ങിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പാണ് രസം കൊല്ലിയായി മഴ എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 നേടി എല്ലാവരും പുറത്തായിരുന്നു.
നിലവില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കിയായിരിക്കും മത്സരം നടക്കുക. 10.27ന് മത്സരം ആരംഭിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ ബാറ്റിങ് 20 ഓവറായി ചുരുക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.
20 ഓവറായി ചുരുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 155 റണ്‍സ് നേടിയാല്‍ വിജയിക്കാം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രാകരമാണ് മത്സരം പുനാരംരഭിക്കുക. 30 ഓവര്‍ മത്സരമാണ് നടക്കുന്നതെങ്കില്‍ പാകിസ്ഥാന്റെ വിജയലക്ഷ്യം 203 റണ്‍സായിരിക്കും. മത്സരം നടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. ഗ്രൗണ്ടിലെ തിങ്ങിനിറഞ്ഞ കാണികള്‍ ഇതിന് ഉദാഹരണമാണ്. നേരത്തെ ഇന്ത്യന്‍ ബാറ്റിങ്ങിനിടയിലും മഴയെത്തിയിരുന്നു.
The cut-off time for a 20 over game is 10.27 PM IST. [Star Sports] pic.twitter.com/IFxKuQmIvW
— Johns. (@CricCrazyJohns) September 2, 2023
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ത്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.