ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്താന്‍. ടിക് ടോക്കിലൂടെയുള്ള കണ്ടന്റുകളുടെ സ്വഭാവം ധാര്‍മ്മികമല്ലെന്ന് ആരോപിച്ച് രണ്ട് തവണ പാകിസ്താന്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഷോട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് പാകിസ്താന്‍ നിരോധനം നീക്കിയത്.
കഴിഞ്ഞ മാസമാണ് പാക് കോടതി രാജ്യത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത കണ്ടന്റുകളാണ് ടിക് ടോക്കിലൂടെ വരുന്നത് എന്ന് കാണിച്ച് നിരോധനം ഏര്‍പ്പെടുത്തിയത്.
അനുയോജ്യമല്ലാത്ത കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നും, അത്തരം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
2020 ഒക്ടോബറിലായിരുന്നു പാകിസ്താനില്‍ ആദ്യമായി ടിക് ടോക് നിരോധിച്ചത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.
ഇന്ത്യയിലും ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്താനില്‍ വലിയ സ്വീകാര്യതയാണ് ടിക് ടോക്കിന് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pakistan lifts TikTok ban for a second time