| Friday, 4th March 2016, 10:07 pm

പാകിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യയിലെ എ.ബി.വി.പിയും : ഒരേ രൂപം! ഒരേ ഭാവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

1950കള്‍ വരെ പാകിസ്ഥാനിലെ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കായിരുന്നു വന്‍മേധാവിത്വമുണ്ടായിരുന്നത്. എന്നാല്‍ 1960കളുടെ തുടക്കം മുതല്‍ “ഐ.ജെ.ടി വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് പതിയെ ഉയര്‍ന്നുവരികയും പിന്നീട് ക്യാമ്പസുകളില്‍ സ്വാധീനമുള്ള വലതുപക്ഷ ശക്തിയായി മാറുകയുമായിരുന്നു. അതുവരെ ദശാബ്ദമായി ഐ.ജെ.ടി അവിടെയുണ്ടായിരുന്നെങ്കിലും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടും നാഷണല്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ടും പൂര്‍ണമായി അതിനുമേല്‍ മേധാവിത്വം കൈവരിച്ചിരുന്നു.”



അഹമദീയ ന്യൂനപക്ഷങ്ങള്‍ക്കും പുതുവത്സരാഘോഷങ്ങള്‍ക്കും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുന്നതിനും സര്‍വ്വകലാശാലയില്‍ പുരോഗമന സാഹിത്യങ്ങള്‍ നിരോധിക്കാനും നടത്തുന്ന പ്രചരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരാണ് പാകിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമി



| ഒപ്പിനിയന്‍ : ജാവേദ് ആനന്ദ് |

പ്രത്യയ ശാസ്ത്രപരമായി, ഹിന്ദു രാഷ്ട്ര അജണ്ട ഉയര്‍ത്തുന്ന ഹിന്ദു ദേശീയവാദികളായ ആര്‍.എസ്.എസിന്റെ പ്രതിബിംബമാണ് ഇസ്‌ലാമിക രാഷ്ട്രത്തിനും ശരീഅത്ത് നിയമത്തിനുവേണ്ടി നിലകൊള്ളുന്ന അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി.

അതുകൊണ്ട് തന്നെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി.പിയോട് അപകടകരാമാം വിധമാണ് പാകിസ്ഥാനിലെ മൗദൂദിസത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഇസ്‌ലാമി ജമാഅത്തെ തലബാ (ഐ.ജെ.ടി)യും കാണപ്പെടുന്നത് എന്നത് അത്ഭുതകരമല്ല.

“നിങ്ങള്‍ക്ക് ഒരു രാജ്യത്തെ മാറ്റിമറിക്കണമെങ്കില്‍, അവിടുത്തെ വിദ്യാര്‍ഥികളെ മാറ്റുക.” പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ദാന്‍ ബ്രൂക്ക്‌സ് 2011ല്‍ എഴുതിയ “നോ യുവര്‍ തിയോക്രാറ്റ്‌സ്: ഇസ്‌ലാമി ജമാഅത്തെ തലബ” എന്ന ലേഖനത്തില്‍ കുറിച്ച വാക്കുകളാണിത്. ജമാഅത്തെ ഇസ്‌ലാമി പാകിസ്ഥാനെ മാറ്റാന്‍ ശ്രമിക്കുന്നതുപോലെയാണ് ആര്‍.എസ്.എസ് ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്നത്.

താരതമ്യം അവിടെ അവസാനിക്കുന്നില്ല. തങ്ങളുടെ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുള്ള സമയത്താണെന്നാണ് ആര്‍.എസ്.എസും എ.ബി.വി.പിയും അവകാശപ്പെടുന്നത്. അതായത് നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ്. സമാനമായ അവകാശവാദമാണ് പാക് ജമാഅത്തെ ഇസ്‌ലാമിയും ഐ.ജെ.ടിയും ഉയര്‍ത്തുന്നത്. നദീം എഫ് പരാചയുടെ 2009ലെ ലേഖനം “സ്റ്റുഡന്റ്‌സ് പൊളിറ്റിക്‌സ് ഇന്‍ പാകിസ്ഥാന്‍: എ ഹിസ്റ്ററി, ലാമെന്റ്, സെലിബ്രേഷന്‍” വായിക്കുക. (link)

1950കള്‍ വരെ പാകിസ്ഥാനിലെ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കായിരുന്നു വന്‍മേധാവിത്വമുണ്ടായിരുന്നത്. എന്നാല്‍ 1960കളുടെ തുടക്കം മുതല്‍ “ഐ.ജെ.ടി വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് പതിയെ ഉയര്‍ന്നുവരികയും പിന്നീട് ക്യാമ്പസുകളില്‍ സ്വാധീനമുള്ള വലതുപക്ഷ ശക്തിയായി മാറുകയുമായിരുന്നു. അതുവരെ ദശാബ്ദമായി ഐ.ജെ.ടി അവിടെയുണ്ടായിരുന്നെങ്കിലും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടും നാഷണല്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ടും പൂര്‍ണമായി അതിനുമേല്‍ മേധാവിത്വം കൈവരിച്ചിരുന്നു.” പരാച എഴുതുന്നു.


1970കളില്‍ സിയ ജമാഅത്ത് ഐ.ജെ.ടി എന്നിവര്‍ പാകിസ്ഥാനിലെ ക്യാമ്പസുകളില്‍ ചെയ്തതു തന്നെയാണ് മോദിബി.ജെ.പിഎ.ബി.വി.പി കൂട്ടുകെട്ട് ഇന്ത്യയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്തിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഐ.ഐ.ടി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു ഇവിടെയെല്ലാം ഇതാണ് നടന്നത്… വ്യത്യാസം ഇതാണ്: പാകിസ്ഥാനില്‍ ഐ.ജെ.ടി പൊരുതിയത് “ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ” ആയിരുന്നു. ഇന്ത്യയില്‍ എ.ബി.വി.പി പൊരുതുന്നത് “ദേശദ്രോഹികള്‍ക്ക്” എതിരെയും, മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ “ഹിന്ദു രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കെതിരെ”.


ലോകം മുഴുവനുമുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 1960കള്‍ പാകിസ്ഥാനിലെ “വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സുവര്‍ണകാലമെന്ന്” പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പരച പറയുന്നത് ” പാകിസ്ഥാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സുവര്‍ണകാലം വാസ്തവത്തില്‍ 1970 കളാണ്.” എന്നാണ്. രണ്ടാമതു പറഞ്ഞ കാലഘട്ടത്തിലാണ് രാജ്യവും പാര്‍ട്ടിയും വിദ്യാര്‍ഥികളും തമ്മില്‍ ബന്ധം ഉടലെടുക്കുന്നതിന് പാകിസ്ഥാന്‍ സാക്ഷ്യം വഹിച്ചത്.

പ്രസിഡന്റ് സിയാ ഉല്‍ ഹഖ് (സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്കുശേഷം) അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ജാമാഅത്തെ ഇസ്‌ലാമി അംഗങ്ങളെയും കൊണ്ടുവന്നപ്പോള്‍ (പാകിസ്ഥാനെ ഇസ്‌ലാമികവത്കരിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതിനായി) 1960 കളില്‍ കറാച്ചി, ലാഹോര്‍ യൂണിവേഴ്‌സിറ്റികളില്‍ രൂപപ്പെട്ട ഐ.ജെ.ടിയുടെ കുപ്രസിദ്ധമായ “തണ്ടര്‍ സ്‌ക്വാഡ്” ഇടതുപക്ഷത്തിനെതിരെ നടത്തിവരുന്ന വെല്ലുവിളി അക്രമാസക്തമാക്കുകയും ഇടതു വിദ്യാര്‍ഥി നേതാക്കള്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തു.”

1970കളില്‍ സിയ ജമാഅത്ത് ഐ.ജെ.ടി എന്നിവര്‍ പാകിസ്ഥാനിലെ ക്യാമ്പസുകളില്‍ ചെയ്തതു തന്നെയാണ് മോദിബി.ജെ.പിഎ.ബി.വി.പി കൂട്ടുകെട്ട് ഇന്ത്യയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്തിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTTI) ഐ.ഐ.ടി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു ഇവിടെയെല്ലാം ഇതാണ് നടന്നത്… വ്യത്യാസം ഇതാണ്: പാകിസ്ഥാനില്‍ ഐ.ജെ.ടി പൊരുതിയത് “ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ” ആയിരുന്നു. ഇന്ത്യയില്‍ എ.ബി.വി.പി പൊരുതുന്നത് “ദേശദ്രോഹികള്‍ക്ക്” എതിരെയും, മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ “ഹിന്ദു രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കെതിരെ”.


1983ലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐ.ജെ.ടി പാകിസ്ഥാനിലെ മിക്ക കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളിലും പുറത്തായി. 1984ല്‍ സിയാ ഭരണകൂടം എല്ലാ വിദ്യാര്‍ഥി സംഘടനകളെയും രാഷ്ട്രീയത്തെയും നിരോധിച്ചു. നിരോധനം ഇന്നും തുടരുന്നു. പക്ഷെ ഐ.ജെ.ടി എല്ലാം അവസാനിപ്പിച്ചു എന്ന് അതിനര്‍ത്ഥമില്ല. അടുത്തിടെ നടന്ന ചില കാര്യങ്ങള്‍ അതിനു ഉദാഹരണമാണ്.


പ്രത്യയശാസ്ത്രപരമായി പാകിസ്ഥാന്റെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിബിംബമാണെങ്കിലും ആര്‍.എസ്.എസ് വ്യത്യസ്തമായൊരു സംഘടനാരീതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എ.ബി.വി.പിക്ക് അവരുടേതായ തണ്ടര്‍ സ്‌ക്വാഡ് രൂപീകരിക്കേണ്ട ആവശ്യമില്ല. കാരണം അതിന്റെ കുറവ് നികത്താന്‍ ആര്‍.എസ്.എസ് മറ്റുചിലരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്: വി.എച്ച്.പി, ബജ്രംഗദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകള്‍ തുടങ്ങി പാട്യാല കോടതിയില്‍ അടുത്തിടെ കണ്ടതുപോലുള്ള തെമ്മാടി അഭിഭാഷകര്‍ വരെ.

പാകിസ്ഥാനില്‍ ഐ.ജെ.ടിയുടെ ദുഷ്പ്രവൃത്തികളെ പടിപടിയായി അനുകരിക്കുകയല്ല എ.ബി.വി.പി. എ.ബി.വി.പിയും ആര്‍.എസ്.എസിന്റെ “തണ്ടര്‍ സക്വാഡും” വേവ്വേറെയാണ് നീങ്ങുന്നത്. എന്നാല്‍ ഇരുകൂട്ടരുടെയും ഉള്ളിലെ ലക്ഷ്യം ഒന്നാണ്. രാജ്യത്തെ മാറ്റിമറിക്കാന്‍ വിദ്യാര്‍ഥികളെ മാറ്റുക. 1970കളിലെ ഐ.ജെ.ടിയുടെ വക്രപാതയില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്കു പഠിക്കാന്‍ ഇപ്പോഴും പാഠങ്ങളുണ്ട്.

1983ലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐ.ജെ.ടി പാകിസ്ഥാനിലെ മിക്ക കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളിലും പുറത്തായി. 1984ല്‍ സിയാ ഭരണകൂടം എല്ലാ വിദ്യാര്‍ഥി സംഘടനകളെയും രാഷ്ട്രീയത്തെയും നിരോധിച്ചു. നിരോധനം ഇന്നും തുടരുന്നു. പക്ഷെ ഐ.ജെ.ടി എല്ലാം അവസാനിപ്പിച്ചു എന്ന് അതിനര്‍ത്ഥമില്ല. അടുത്തിടെ നടന്ന ചില കാര്യങ്ങള്‍ അതിനു ഉദാഹരണമാണ്.


ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകളെ ശക്തമായി അടിച്ചമര്‍ത്തിയ സിയാ ഉല്‍ ഹഖിന്റെ നടപടി പാകിസ്ഥാനിലെ ഐ.ജെ.ടിക്ക് അപകീര്‍ത്തിയുണ്ടാക്കി.


ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകളെ ശക്തമായി അടിച്ചമര്‍ത്തിയ സിയാ ഉല്‍ ഹഖിന്റെ നടപടി പാകിസ്ഥാനിലെ ഐ.ജെ.ടിക്ക് അപകീര്‍ത്തിയുണ്ടാക്കി. പരാച പറയുന്നതനുസരിച്ച്, “സഖ്യപാര്‍ട്ടികളായ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാര്‍ഥി സംഘടനയും വഴി പുരോഗമനവിദ്യാര്‍ഥി സംഘടനകളെ അടിച്ചമര്‍ത്തുകയെന്ന സിയ ഭരണകൂടത്തിന്റെ പദ്ധതി ഐ.ജെ.ടിയെ അനിയന്ത്രിതമായ അക്രമത്തിലേക്ക് നയിച്ചു. 1970കളില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അവര്‍ നേടിയെടുത്ത പിന്തുണ അവര്‍ക്കെതിരായ നില്‍ക്കുന്ന വിദ്യാര്‍ഥി സംഘടനകളോടുള്ള സിമ്പതിയായി മാറി.”

1978ലെ തെരഞ്ഞെടുപ്പില്‍ റാവല്‍പിണ്ടിയിലും ഇസ്‌ലാമാബാദിലും ലാഹോറിലെ മറ്റുപല കോളജിലും പഞ്ചാബ് പ്രോഗ്രസീവ് അലയന്‍സിനോട് ഐ.ജെ.ടി വന്‍ തിരിച്ചടി ഏറ്റുവാങ്ങി. കൂടാതെ അല്‍ത്താഫ് ഹുസൈന്റെയും പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ പുതുതായി രൂപപ്പെട്ട മുജാഹിര്‍ ക്വാമി മൂമെന്റ് കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും ഐ.ജെ.ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. സോവിയറ്റ് സൈന്യത്തിന്റെ അധിനിവേശത്തിനെതിരായി യു.എസ്‌സൗദി പിന്തുണയോടെ നടന്ന അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ ശക്തമായ ഇടപെട്ടതോടെ ഐ.ജെ.ടിക്ക് ക്യാമ്പസുകളില്‍ “എ.കെ 47 സംസ്‌കാരം” കൊണ്ടുവരാന്‍ അവസരം ലഭിച്ചു.

അടുത്തപേജില്‍ തുടരുന്നു


“അവര്‍ ഡോര്‍മെറ്ററി മുറികളിലേക്ക് അതിക്രമിച്ചു കയറി ഫിലോസഫി സ്റ്റുഡന്റ്‌സിനെ ആക്രമിച്ചു. ഒരാള്‍ പിസ്റ്റളെടുക്കുയും ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. വെടിയൊച്ചകള്‍ മുഴങ്ങിയെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പോലീസിനെ വിളിച്ചു. എന്നാല്‍ ആക്രമണമുണ്ടായി ഏതാണ്ട് ഒരുമാസം കഴിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.


1983ലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐ.ജെ.ടി പാകിസ്ഥാനിലെ മിക്ക കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളിലും പുറത്തായി. 1984ല്‍ സിയാ ഭരണകൂടം എല്ലാ വിദ്യാര്‍ഥി സംഘടനകളെയും രാഷ്ട്രീയത്തെയും നിരോധിച്ചു. നിരോധനം ഇന്നും തുടരുന്നു. പക്ഷെ ഐ.ജെ.ടി എല്ലാം അവസാനിപ്പിച്ചു എന്ന് അതിനര്‍ത്ഥമില്ല. അടുത്തിടെ നടന്ന ചില കാര്യങ്ങള്‍ അതിനു ഉദാഹരണമാണ്.

ഫെബ്രുവരി 19, 2016: ഐ.ജെ.ടി പഞ്ചാബിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബലോച്ച് വിദ്യാര്‍ഥികള്‍ പഞ്ചാബിലും ക്വട്ടാ ഉത്തല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തി

ഒക്ടോബര്‍ 13, 2015: കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവ വനിതാ താരങ്ങളെ മതഭ്രാന്തര്‍ ആക്രമിച്ചു. ഐ.ജെ.ടി അംഗങ്ങള്‍ ക്രിക്കറ്റ് കളിക്കുന്ന സ്ത്രീകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവര്‍ ഈ ഗെയിമിനെ തകര്‍ക്കുകയും പഞ്ചാബ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പുരുഷ വനിതാ അംഗങ്ങളെ ബാറ്റണ്‍ കൊണ്ട് അടിക്കുകയും ചെയ്തു.

2013 ഡിസംബര്‍ 2: പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരെ എങ്ങനെയാണ് ഐ.ജെ.ടി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് എന്നതു സംബന്ധിച്ച് പാകിസ്ഥാന്‍ ടി.വി ടെലികാസ്റ്റ് ചെയ്ത ഫൂട്ടേജ്.

സെബ്റ്റംബര്‍ 2013: ഐ.ജെ.ടി വിദ്യാര്‍ഥികളെ പാക് ഇന്റലിജന്‍സ് അറസ്റ്റു ചെയ്യുകയും അവര്‍ക്ക് അല്‍ഖയിദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

2013 മാര്‍ച്ച്: തീവ്രവാദികളുമായി ബന്ധമുളളതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ വിദ്യാര്‍ഥി സംഘടനകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് എം.ക്യു.എം നേതാവ് അല്‍താഫ് ഹുസൈന്‍ രംഗത്തുവന്നു.


ഐ.ജെ.ടിക്കാരുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇവിടുത്തെ എ.ബി.വി.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ മോദി ബി.ജെ.പിആര്‍.എസ്.എസ്, എ.ബി.വി.പി അച്ചുതണ്ട് ഇപ്പോഴുമുണ്ട്. എന്താണ് വരാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം?


2012 ഫെബ്രുവരി: പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ഐ.എസ്.ഒ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഐ.ജെ.ടിക്കെതിരെ ഇമാമിയ സ്റ്റുഡന്റ്‌സ് സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ജൂലൈ 2011: പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിക്കുന്നതിനെതിരെ ഫിലോസഫി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ചതിനുശേഷം ഇസ്‌ലാമിസ്റ്റുകള്‍ കുറുവടിയും സൈക്കിള്‍ ചെയിനുമായി തിരിച്ചടിക്കുകയായിരുന്നു.

“അവര്‍ ഡോര്‍മെറ്ററി മുറികളിലേക്ക് അതിക്രമിച്ചു കയറി ഫിലോസഫി സ്റ്റുഡന്റ്‌സിനെ ആക്രമിച്ചു. ഒരാള്‍ പിസ്റ്റളെടുക്കുയും ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. വെടിയൊച്ചകള്‍ മുഴങ്ങിയെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പോലീസിനെ വിളിച്ചു. എന്നാല്‍ ആക്രമണമുണ്ടായി ഏതാണ്ട് ഒരുമാസം കഴിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

“പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ഉന്നത അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ ഐ.ജെ.ടിയെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചു. ലാഹോറിലെ മറ്റൊരു ക്യാമ്പസിലെ പ്രിന്‍സിപ്പല്‍ ഈ ഇസ്‌ലാമിസ്റ്റുകളെ നിന്ദാപൂര്‍വ്വം “സമാന്തര ഭരണകൂടം” എന്നു വിശേഷിപ്പിച്ചു.

അഹമദീയ ന്യൂനപക്ഷങ്ങള്‍ക്കും പുതുവത്സരാഘോഷങ്ങള്‍ക്കും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുന്നതിനും സര്‍വ്വകലാശാലയില്‍ പുരോഗമന സാഹിത്യങ്ങള്‍ നിരോധിക്കാനും നടത്തുന്ന പ്രചരണങ്ങള്‍ക്കു പുറമെ ഐ.ജെ.ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുദാഹരണങ്ങളാണ് മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഐ.ജെ.ടിക്കാരുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇവിടുത്തെ എ.ബി.വി.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ മോദി ബി.ജെ.പിആര്‍.എസ്.എസ്, എ.ബി.വി.പി അച്ചുതണ്ട് ഇപ്പോഴുമുണ്ട്. എന്താണ് വരാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം?

We use cookies to give you the best possible experience. Learn more