പാകിസ്ഥാന്‍ അപകടകാരിയാണ്; ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കി ബ്രാഡ് ഹാഡിന്‍
Sports News
പാകിസ്ഥാന്‍ അപകടകാരിയാണ്; ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കി ബ്രാഡ് ഹാഡിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 11:48 pm

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ പാകിസ്ഥാനെ വിലകുറച്ചു കാണരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിന്‍.
പാക്കിസ്ഥാന്‍ അവരുടെ ക്രിക്കറ്റ് ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2023 ലോകകപ്പിനു ശേഷം മോശം പ്രകടനത്തെ തുടര്‍ന്ന് ടീം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇതോടെ അവര്‍ ശക്തമായി മുന്നോട്ടുവരികയും ഓസ്‌ട്രേലിയക്ക് എതിരെ അപകടകരമായി കളിക്കുകയും ചെയ്യും. ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സര പരമ്പര ഡിസംബര്‍ 14നാണ് ആരംഭിക്കുന്നത്. ടീം മാനേജ്‌മെന്റിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ക്ക് പാകിസ്ഥാന്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.

‘ദ ഫോളോ ഓണ്‍’ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സമ്മര്‍ദത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ അവരുടെ മുന്‍നിര കളിക്കാര്‍ നിര്‍ബന്ധിതരാവും. പക്ഷേ അവരുടെ ഫോം പ്രവചിക്കുന്നത് വലിയ വെല്ലുവിളിയാണ്. പാകിസ്ഥാന്‍ ഒപ്പം ഓസ്‌ട്രേലിയയുടെ മത്സരം പ്രവചനാതീതമാണ്. ഇതാണ് ആദ്യത്തെ ടെസ്റ്റ് മത്സരത്തെ ആവേശഭരിതമാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

2023ലെ പാകിസ്ഥാന്റെ സമീപകാല പ്രകടനത്തെക്കുറിച്ച് നിരാശ പ്രകടിപ്പിക്കുകയും അതില്‍നിന്നും കരകയറാന്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം ഇടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാന പ്രധാന താരങ്ങള്‍ തിളങ്ങുകയും കൂടെ ചെയ്താല്‍ ഓസ്‌ട്രേലിയക്ക് അതൊരു വലിയ വെല്ലുവിളി തന്നെയാണ്.

പാകിസ്ഥാന്റെ ദുര്‍ബലതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

‘ഫീല്‍ഡിന് പുറത്ത് കുഴപ്പമുണ്ട്, അവര്‍ വെറും 24 മണിക്കൂര്‍ ഒരു സെലക്ടറെ നിയമിച്ചു അവനെ നീക്കം ചെയ്യുകയും ചെയ്തു. അവര്‍ക്കൊരു പുതിയ കോച്ചിങ് സ്റ്റാഫ് ഉണ്ട്, നിങ്ങള്‍ അത് നോക്കുകയാണെങ്കില്‍ പാകിസ്ഥാന് ശക്തരാകാനുള്ള സാധ്യതയുണ്ട്’അദ്ദേഹം അവസാനിപ്പിച്ചു.

 

Content Highlight: Pakistan is dangerous In Next Test