| Monday, 23rd December 2024, 2:11 pm

സൗത്ത് ആഫ്രിക്കയില്‍ ചരിത്രം കുറിച്ച് മെന്‍ ഇന്‍ ഗ്രീന്‍; റെക്കോഡ് നേട്ടത്തില്‍ ഇന്ത്യ രണ്ടാമത്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 36 റണ്‍സിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 271 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര 3-0ന് പാകിസ്ഥാന്‍ തൂത്തുവാരി ചാമ്പ്യന്‍മാരായിരുന്നു.

പ്രോട്ടിയാസിനെതിരെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയവും രണ്ടാം മത്സരത്തില്‍ 81 റണ്‍സിന്റെ വിജയവും മെന്‍ ഇന്‍ ഗ്രീന്‍ സ്വന്തമാക്കിയരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയില്‍ ആതിഥേയര്‍ക്കെതിരെ നടന്ന ഏകദിനപരമ്പര വൈറ്റ്‌വാഷ് ചെയ്യുന്ന ആദ്യത്തെ ഏഷ്യന്‍ ടീമാകാനാണ് പാകിസ്ഥാന് സാധിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ ആതിഥേയര്‍ക്കെതിരെ നടന്ന ഏകദിനപരമ്പര വൈറ്റ്‌വാഷ് ചെയ്യുന്ന ആദ്യത്തെ ഏഷ്യന്‍ ടീം, മത്സരം, വിജയം, തോല്‍വി, വര്‍ഷം

പാകിസ്ഥാന്‍ – 3 – 3 – 0 – 2024

ഇന്ത്യ – 6 – 5 – 1 – 2018

പാകിസ്ഥാന്‍ – 3 – 2 – 1 – 2013

പാകിസ്ഥാന്‍ – 3 – 2 – 1 – 2021

ബംഗ്ലാദേശ് – 3 – 2 – 1 – 2022

ഇന്ത്യ – 3 – 2 – 1 – 2023

പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സയിം അയൂബാണ്. 94 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും 13 ഫോറുമുള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. മുഹമ്മദ് റിസ്വാന്‍52 പന്തില്‍ 53 റണ്‍സും നേടിയപ്പോള്‍ ബാബര്‍ അസം 71 പന്തില്‍ 52 റണ്‍സും നേടി. പ്രോട്ടിയാസിന് വേണ്ടി കഗീസോ റബാദ മൂന്ന് വിക്കറ്റും ബിജോണ്‍ ഫോര്‍ച്ച്യൂണ്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

പ്രോട്ടിയാസ് ബാറ്റിങ് നിരയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഹെന്റിച്ച് ക്ലാസനായിരുന്നു. 43 പന്തില്‍ രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ കോര്‍ബിന്‍ ബോഷ് 40 റണ്‍സും നേടി മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മുഖീം നാല് വിക്കറ്റും ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Pakistan In Great Record Achievement In South Africa As Asian Team

Latest Stories

We use cookies to give you the best possible experience. Learn more