| Thursday, 20th February 2025, 12:36 pm

തോല്‍വിക്ക് പുറമെ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്.

ടൂര്‍ണമെന്റിന്റെ തുടക്കം തന്നെ പരാജയപ്പെട്ട പാകിസ്ഥാന് അടുത്ത മത്സരം ഇന്ത്യയോടാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഫെബ്രുവരി 23ന് ദുബായിലാണ് അരങ്ങേറുന്നത്. എന്നാല്‍ മത്സരത്തിന് മുന്നേ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ ടൂര്‍ണമെന്റില്‍ പുറത്ത് പോയിരിക്കുകയാണ്.

Fakhar Saman

റെവ്സ്‌പോര്‍ട്സിന്റെ റിപ്പോര്‍ട്ടിലാണ് ഓപ്പണര്‍ പേശിവേദനയെ തുടര്‍ന്ന് പുറത്തായെന്ന് പറയുന്നത്. സ്‌കാനിങ്ങില്‍ താരത്തിന് പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയോടുള്ള മത്സരത്തിന് ഫഖര്‍ ദുബായിലേക്ക് പോകില്ല. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് ഫഖര്‍ സമാന് പരിക്ക് പറ്റിയത്.

ബൗണ്ടറി റോപ്പ് കടന്ന പന്ത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ഫഖറിന് പരിക്കേറ്റത്. 41 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 24 റണ്‍സാണ് താരം നേടിയത്. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇമാം ഉല്‍ ഹഖിനെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു.

2017ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ കിരീടം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന്‍ കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചെടുക്കാനായി ഇന്ത്യയും ഇറങ്ങും.

എന്നിരുന്നാലും ജസ്പ്രീത് ബുംറ പുറത്തായതും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനും പരിക്ക് പറ്റിയകും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഫഖര്‍ സമാന്റെ വിടവ് പാകിസ്ഥാനും വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.

Content Highlight: Pakistan In Big Setback In Champions Trophy 2025

Latest Stories

We use cookies to give you the best possible experience. Learn more