| Friday, 30th November 2018, 12:25 pm

ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ പാകിസ്ഥാന്‍ ആദ്യം ഒരു മതേതര രാജ്യമാകണം; ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നില്‍ക്കണമെങ്കില്‍ പാകിസ്ഥാന്‍ ആദ്യം ഒരു മതേതര രാജ്യമാകണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിബിന്‍ റാവത്ത്. ഫ്രാന്‍സിനും ജര്‍മനിക്കും ഇടയില്‍ നല്ല ബന്ധം ആകാമെങ്കില്‍ എന്തു കൊണ്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അത് ആയിക്കൂടാ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പാസിങ്ങ് ഔട്ട് പരേട് ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യങ്ങള്‍ ഒരുമിച്ചു വരിക എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍, പാകിസ്ഥാന്‍ ആദ്യം അവരുടെ ആഭ്യന്തര അവസ്ഥ എന്താണെന്ന് നോക്കണം. പാകിസ്ഥാന്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമായി അവര്‍ മാറ്റിയിരിക്കുന്നു. അവര്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെങ്കില്‍ അവര്‍ മതേതര രാജ്യമാകണം”.

“പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, ഖാലിസ്ഥാന്‍ നേതാവിന്റൊപ്പം ഫോട്ടോയെടുത്തു”; സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

“നമ്മളൊരു മതേതര രാജ്യമാണ്. അവരൊരു ഇസ്‌ലാമിക രാഷ്ട്രമാണ്, മറ്റുള്ളവര്‍ക്ക് അവിടെ സ്ഥാനം ഒന്നുമില്ലെങ്കില്‍ നമ്മളെങ്ങനെ ഒരുമിച്ചു നില്‍ക്കും”- ജനറല്‍ റാവത്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. സൈന്യത്തില്‍ സ്ത്രീകള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നതായും ജനറല്‍ റാവത്ത് ചൂണ്ടിക്കാട്ടി.

നമുക്ക് ഇന്ത്യയുമായുള്ള ബന്ധത്തില്‍ മുന്നോട്ടു പോകണം. ഒരുപാട് യുദ്ധങ്ങള്‍ക്കപ്പുറവും ജര്‍മനിയും ഫ്രാന്‍സും അവര്‍ക്കിടയില്‍ സമാധാനം പുലര്‍ത്തുന്നു. എന്തു കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ഇത് ആയിക്കൂടാ എന്നായിരുന്നു കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിടല്‍ ചടങ്ങിനിടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി വ്യാപാര ബന്ധങ്ങളും മറ്റും പുനസ്ഥാപിച്ചാല്‍ രണ്ടു രാജ്യങ്ങള്‍ക്കും മെച്ചമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതേസമയം കര്‍ത്താര്‍പൂര്‍ ഇടനാഴി തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ച പഞ്ചാബ് മന്ത്രി നവ് ജ്യോത് സിങ്ങ് സിദ്ധുവിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ചടങ്ങിനിടെ ഖാലിസ്ഥാന്‍ നേതാവുമായി ഫോട്ടോയെടുത്തു എന്നാരോപിച്ച് സിദ്ധുവിനെ എന്‍.ഐ.എ യെക്കൊണ്ട് അറസ്റ്റു ചെയ്യിക്കണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം.

We use cookies to give you the best possible experience. Learn more