ഇസ്ലാമാബാദ്: സൈനിക ഭരണമാണ് പാകിസ്ഥാനെ യഥാര്‍ത്ഥ പാകിസ്ഥാനാക്കിയതെന്ന മുന്‍ പ്രസിഡണ്ടും സൈനിക മേധാവിയുമായിരുന്ന പാര്‍വേശ് മുഷാറഫ്. ബി.ബി.സിയുമായുള്ള അഭിമുഖത്തിലാണ് മുഷാറഫിന്റെ അഭിപ്രായം.
ജനങ്ങളുടെ ഭരണം പാകിസ്ഥാനെ നശിപ്പിച്ചിട്ടെയൊള്ളൂവെന്നും മുഷാറഫ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ രാജിവെച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യയോടുള്ള നിലപാടിനെയും മുഷാറഫ് വിമര്‍ശിച്ചു.
Also Read: ‘മുടി മുറിക്കുന്ന ആത്മാക്കള്‍’; മറുപടിയുമായി സനല്‍ ഇടമറുക്
“ഏകാധിപതികളാണ് രാജ്യത്തെ ശരിയായി നയിക്കുന്നത്. പാകിസ്ഥാന് പുരോഗതി കൈവരിക്കാനായത് സൈനിക ഭരണകൂടം അധികാരത്തിലെത്തിയപ്പോഴാണ്.”
അനധികൃത സ്വത്ത് സമ്പാദനകേസില്‍ നവാസ് ഷെരീഫ് രാജിവെച്ചതോടെ പാകിസ്ഥാനില്‍ പട്ടാളം ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് മുഷാറഫിന്റെ പരാമര്‍ശം. ഷാഹിദ് ഖഖാന്‍ അബ്ബാസിയാണ് നിലവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി.