| Tuesday, 30th January 2024, 3:34 pm

സർക്കാർ രഹസ്യങ്ങൾ ചോർത്തി; ഇമ്രാൻ ഖാന് പത്ത് വർഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ്. സർക്കാർ രഹസ്യങ്ങൾ ചോർത്തി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സീക്രട്ട്സ് ആക്ട് പ്രകാരമുള്ള ശിക്ഷ വിധി വരുന്നത്.
മുൻ വിദേശകാര്യ മന്ത്രിയും തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ വൈസ് ചെയർമാനുമായ ഷാ മഹ്മൂദ് ഖുറേഷിയെയും പ്രത്യേക കോടതി 10 വർഷത്തെ തടവിന് വിധിച്ചു.

2022ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ രണ്ടു വർഷമായി ജയിലിൽ കഴിയുകയാണ്.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഷിങ്ടണിലെ പാകിസ്ഥാൻ അംബാസഡർ ഇസ്ലാമാബാദിലേക്ക് അയച്ച രഹസ്യ നയതന്ത്ര കത്തിടപാടുകൾ ചോർന്നതിനെ ചുറ്റിപ്പറ്റിയുള്ള സൈഫർ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിൽ നിന്ന് പുറത്തക്കിയതിന് ശേഷം പങ്കെടുത്ത റാലിയിൽ തനിക്കെതിരെ വിദേശത്ത് നിന്ന് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്തലാണ് അവരുടെ ലക്ഷ്യം എന്ന് പറഞ്ഞെങ്കിലും രാജ്യം ഏതാണെന്ന് വ്യകത്മാക്കിയിരുന്നില്ല. എന്നാൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ചിരുന്നു.

രഹസ്യ രേഖകൾ ചോർത്തുന്നതിലും നയതന്ത്രബന്ധം തകരുന്നതിലും ഇമ്രാൻ ഖാൻ്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന ജയിലിൽ സ്ഥാപിച്ച പ്രത്യേക കോടതിയിലാണ് വാദം നടന്നത്. രാജ്യാന്തര മാധ്യമങ്ങളെ വിചാരണയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല .

കോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്നും ഇത് നിയമസംവിധാനത്തിന്റെ അപചയമാണെന്നും ഇമ്രാൻ ഖാൻ്റെ പി.ടി.ഐ പാർട്ടി പറഞ്ഞു.

പ്രചാരണത്തിൽ നിന്ന് പി.ടി.ഐയെ അധികാരികൾ തടയുന്നുവെന്ന ആരോപണങ്ങൾക്കിടെ ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നിരവധി കേസുകളിലും ഇമ്രാൻ ഖാൻ നിയമപോരാട്ടം നടത്തുകയാണ്.

Content Highlight: Pakistan former PM Imran Khan jailed for leaking state secrets

We use cookies to give you the best possible experience. Learn more