| Sunday, 22nd October 2017, 5:31 pm

സൗത്ത് ഇന്ത്യന്‍ സിനിമയെ ട്രോളി പാകിസ്ഥാനി ഫേസ്ബുക് പേജ്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; മൂന്നു ദിവസത്തിനുള്ളില്‍ കണ്ടത് 4 മില്യണ്‍ പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ സിനിമകളിലെ അമാനുഷിക രംഗങ്ങളെ പരിഹസിക്കാത്ത ഇന്ത്യന്‍ ചലച്ചിത്രാസ്വാദകര്‍ കുറവാകും. നായകന്റെ തട്ടുപൊളിപ്പന്‍ സ്റ്റൈലിനെയും സ്റ്റണ്ട് രംഗങ്ങളെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.


Also Read: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍


എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരിക്കുന്നത് പാകിസ്താനില്‍ നിന്നുള്ള വീഡിയോയാണ്. “പാകിസ്താന്‍ എന്റര്‍ടൈനേര്‍സ്” എന്ന ഫേസ്ബുക്ക് പേജ് തയ്യാറാക്കിയ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സൗത്ത് ഇന്ത്യന്‍ സിനിമയിലെ നായക സങ്കല്‍പ്പത്തെയും സ്റ്റണ്ട് രംഗങ്ങളെയുമാണ് പരിഹസിക്കുന്നത്.

തമിഴ്, തെലുങ്ക് സിനിമകളില്‍ കണ്ടുവരുന്ന നായകന്റെ അമാനുഷിക പ്രകടനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളയെും പരിഹസിച്ച് തയ്യാറാക്കിയ വീഡിയോ അപ്‌ലോഡ് ചെയ്ത് മൂന്നുദിവസത്തിനുള്ളില്‍ നാല് മില്യണ്‍ ജനങ്ങളാണ് കണ്ടിരിക്കുന്നത്.

“നായകന്റെ കൂട്ടുകാരനെ വില്ലന്‍ അടിച്ചിടുന്ന സമയത്ത് കിടന്നുറങ്ങുന്ന നായകന്‍ എഴുന്നേറ്റ് സ്ഥലത്തെത്തുന്നതും തന്റെ അമാനുഷികമായ ശക്തികൊണ്ട് വില്ലനെയും സംഘത്തെയും കീഴ്‌പ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്. നായകന്മാരുടെ കോസ്റ്റിയൂമും സ്റ്റണ്ട് രംഗങ്ങളിലെ സ്ഥിരം കാഴ്ചളെയും പരിഹസിക്കുന്നതാണ് വീഡിയോ.


Dont Miss: ‘മാപ്പ് പറഞ്ഞേ തീരൂ’; മെര്‍സലിന്റെ വ്യാജപതിപ്പ് കണ്ടെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനോട് നടന്‍ വിശാല്‍


34,000 ത്തോളം ഷെയറുകളും 49,000 ലൈക്കുകളുമാണ് വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്. വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയില്‍ 4 ഫിലിം ഇന്‍ഡസ്ട്രിയുണ്ടെന്നും ഇതെല്ലാം ഇങ്ങനെയല്ലെന്നും കമന്റുകളില്‍ പലരും പറയുന്നു.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more