ഹേഗ്: മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ(ഐ.സി.ജെ.) സമർപ്പിച്ച ഹരജി തള്ളി പാകിസ്ഥാൻ. ഇത് ഇന്ത്യയുടെ കരുതിക്കൂട്ടിയ നീക്കണമെന്നും കേസ് വളച്ചൊടിക്കാനുള്ള ശ്രമമാണെന്നുമാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.
പാകിസ്ഥാൻ ഭീകരരെ പരിശീലിപ്പിക്കുന്നു എന്ന ആരോപണത്തിന് തെളിവുകൾ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും പാകിസ്ഥാനെ നശിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും വിദേശകാര്യ മന്ത്രിയുടെ അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാൻ കോടതിയിൽ വാദിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട് 74000യിരത്തിലേറെ ആളുകളെ പാകിസ്ഥാന് നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽകൂടുതലും ഇന്ത്യയുടെ ഇടപെടലോടെയാണ്. ഇന്ത്യ കാരണം താൻ താൻ 20 വർഷം മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്നുവെന്നും മൻസൂർ ഖാൻ പറഞ്ഞു.
Also Read പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
ആരോഗ്യകാരണങ്ങളാൽ പാക് ജഡ്ജിയായ തസാദുക് ഹുസൈൻ ജീലാനി കോടതിയിൽ നിന്നും വിട്ടുനിന്ന സാഹചര്യത്തിൽ മറ്റൊരാളെ അഡ്ഹോക് പാനലിൽ നിയമിക്കണമെന്നും ഇന്ത്യൻ ജഡ്ജി പാനലിൽ ഉള്ള സ്ഥിതിക്ക് അത് അത്യാവശ്യമാണെന്നും ഖാൻ ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ വാദങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാമെന്ന് ഐ.സി.ജെ. പ്രസിഡന്റ് അബ്ദുൽ ഖ്വാവി അഹ്മദ് പ്രതികരിച്ചത്. തിങ്കളാഴ്ച ജാദവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017ൽ ഇന്ത്യ നൽകിയ ഹരജിയിൽ വാദം കേൽക്കുക.