ദുബായ്: പാക്കിസ്ഥാന്റെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ടെസ്റ്റ ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡാണ് ന്യുസീലന്‍ഡിനെതിരായ മത്സരത്തില്‍ യാസിറിന് സ്വന്തമായത്. കിവീസ് താരം വില്‍ സോമര്‍വില്ലിയെ പുറത്താക്കിയാണ് ഇരുന്നൂറാം വിക്കറ്റ് നേട്ടം യാസിര്‍ ആഘോഷമാക്കിയത്. 32 മത്സരങ്ങളില്‍ നിന്നായിരുന്നു ഷാ 200 വിക്കറ്റ് തികച്ചത്.
82 വര്‍ഷം മുമ്പ് 1936 ല്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മിറ്റ് 36 ടെസ്റ്റില്‍ നിന്ന് നേടിയ ഇരുന്നൂര്‍ വിക്കറ്റ് നേട്ടമാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യയുടെ ആര്‍. അശ്വിന്‍ 37 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടിയിരുന്നു.
ALSO READ: ഒറ്റകയ്യില്‍ പറന്നു പിടിച്ചു ഉസ്മാന്‍ ഖവാജ; കൊഹ്‌ലിയെ പറഞ്ഞയച്ച സുന്ദര ക്യാച്ച് – വീഡിയോ
ന്യുസീലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി മാത്രം യാസിര്‍ 27 വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി. ഇതില്‍ രണ്ടാം ടെസ്റ്റില്‍ നേടിയ 14 വിക്കറ്റ് നേട്ടവും ഉള്‍പ്പെടും.
17 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റ് തികച്ച യാസിര്‍ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ബോളറാണ്. ഇംഗ്ലണ്ടിന്റെ ലേമാനാണ് മുന്നില്‍ 16 മത്സരങ്ങളില്‍ നിന്നായിരുന്നു ലേമാന്റെ നേട്ടം.