| Thursday, 9th November 2017, 9:18 am

കളിച്ചു ജയിച്ച് ഇന്ത്യ; ഒന്നാംസ്ഥാനം അടിച്ചെടുത്ത് ചരിത്ര നേട്ടവുമായി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പര അവസാനിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് പാകിസ്താന്‍. ട്വന്റി- ട്വന്റി ടീം റാങ്കിങ്ങിലാണ് ഇന്ത്യന്‍ ജയത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനം നേടിയത്. 3 മത്സരങ്ങളുടെ പരമ്പരയില്‍ 2-1 നായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്.


Also Read: ‘ഓട്ടപാത്രത്തില്‍ വെള്ളം കോരുന്ന മോദി’; നോട്ട് നിരോധന വാര്‍ഷികം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍


പരമ്പരയിലേറ്റ തോല്‍വിയോടെ ഒന്നാമതായിരുന്ന ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ രണ്ടാമതുണ്ടായിരുന്ന പാകിസ്താന്‍ ട്വന്റി-20 ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പര നേടിയ ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

സര്‍ഫറാസ് അഹമ്മദ് നായകനായി എത്തിയതിനുശേഷമാണ് പാകിസ്താന്‍ ടി- 20യില്‍ വിജയവഴിയിലെത്തുന്നത്. വിന്‍ഡീസിനെ 3-1നും വേള്‍ഡ് ഇലവനെ 2-1നും ശ്രീലങ്കയെ 2-0 ത്തിനും പാകിസ്താന്‍ തകര്‍ത്തിരുന്നു.

ഒന്നാമതുള്ള പാകിസ്താന് 124 പോയിന്റുകളാണുള്ളത് രണ്ടാമതുള്ള ന്യൂസിലാന്‍ഡിനാകട്ടെ 120 പോയിന്റും. അത്രതന്നെ പോയിന്റുകളുള്ള വിന്‍ഡീസാണ് പട്ടികയില്‍ മൂന്നാമത്. നാലും അഞ്ചും സ്ഥാനങ്ങളുള്ള ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും 119 പോയിന്റുകളാണുള്ളത്.


Dont Miss: പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കണ്ട; ഇസ്‌ലാം വിശ്വാസിയായി ജീവിക്കാന്‍ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം വേണ്ടെന്നും കെ.ടി ജലീല്‍


പരമ്പര നേട്ടത്തോടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പോയിന്റ് നിലയില്‍ ഒരു പോയന്റ് വ്യത്യാസം മാത്രമാണുളളത്. ഏകദിനത്തില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്ക ടി- ട്വന്റിയില്‍ ആറാം സ്ഥാനത്താണ്. പട്ടികയില്‍ ഏഴാമതാണ് ഓസ്‌ട്രേലിയ.

We use cookies to give you the best possible experience. Learn more