ഇന്ത്യയും പാകിസ്ഥാനും മറ്റ് രണ്ട് വമ്പന്‍ ടീമുകളും; പരമ്പരയെ കുറിച്ച് അണിയറയില്‍ ചൂടേറിയ ചര്‍ച്ചകള്‍
Sports News
ഇന്ത്യയും പാകിസ്ഥാനും മറ്റ് രണ്ട് വമ്പന്‍ ടീമുകളും; പരമ്പരയെ കുറിച്ച് അണിയറയില്‍ ചൂടേറിയ ചര്‍ച്ചകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 4:31 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയെന്നത് ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാറുള്ളത്. രാഷ്ട്രീയ-സൈനിക പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള പരമ്പരകള്‍ക്ക് വിലങ്ങു തടിയാവാറുള്ളത്.

ഇപ്പോഴിതാ, ഇരുടീമുകളേയും ഉള്‍പ്പെടുത്തിയുളള തകര്‍പ്പന്‍ പരമ്പരയെ കുറിച്ച് ചര്‍ച്ചകള്‍ അണിയറയില്‍ ചൂടുപിടിക്കുകയാണ്. ഇവരോടൊപ്പം ക്രിക്കറ്റിലെ കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന പരമ്പരയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Well played': Pakistan beat India by 10 wickets, first in World Cup | Sports News,The Indian Express

പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാല്‍, ഇത്തരമൊരു ടൂര്‍ണമെന്റ് നടക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല, പ്രത്യേകിച്ചും ഇന്ത്യയുടെ പങ്കാളിത്തം ചോദ്യ ചിഹ്നമാവുമെന്നുറപ്പാണ്.

എല്ലാ വര്‍ഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ട്വന്റി-20 ടൂര്‍ണമെന്റ് എന്ന ആശയം ഐ.സി.സിക്ക് മുന്നില്‍ വയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്

Australia offer to host England fixtures: ECB | cricket.com.au

നാല് വേദികളിലും മാറി മാറിയായിരിക്കും ടൂര്‍ണമെന്റ് നടക്കുകയെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ശതമാന അടിസ്ഥാനത്തില്‍ എല്ലാ ഐ.സി.സി അംഗങ്ങളുമായും പങ്കുവെയ്ക്കാമെന്നും റമീസ് രാജയുടെ ട്വീറ്റില്‍ പറയുന്നു.

നിലവില്‍ ഐ.സി.സി ഇവന്റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നില്ല. അതുകൊണ്ട് തന്നെ ഐ.സി.സി മുന്‍കൈയെടുത്താല്‍ പോലും ബി.സി.സി.ഐയുടെ നിലപാടാണ് ഏറെ നിര്‍ണായകമാവുക.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan cricket board with the idea of 4 nation tournament includes India, Pakistan, Australia, England