ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്ങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ബോര്‍ഡിനെ എത്തിച്ചത്.
ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ഈ വിഷയത്തിലെ പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പി.ടി.ഐ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പാകിസ്ഥാനിലേക്ക് അയക്കുന്നില്ല എന്നതിന് കാരണം കാണിച്ച് ഇന്ത്യ ഗവണ്‍മെന്റ് റിട്ടണ്‍ പ്രൂഫ് നല്‍കണമെന്നാണ് പാകിസ്ഥാന്‍ ബോര്‍ഡ് പറയുന്നത്.
‘ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നിരസിക്കുകയാണെങ്കില്‍, അത് രേഖാമൂലം നല്‍കണം, ആ കത്ത് ബി.സി.സി.ഐ ഐ.സി.സിക്ക് നല്‍കേണ്ടത് നിര്‍ബന്ധമാണ്, ടൂര്‍ണമെന്റിന് 5-6 മാസം മുമ്പെങ്കിലും രേഖാമൂലം പാകിസ്ഥാനിലേക്കുള്ള തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് ബി.സി.സി.ഐ ഐ.സി.സിയെ അറിയിക്കണം, പാകിസ്ഥാന് പുറത്ത് മത്സരങ്ങള്‍ നടത്താന്‍ അനുമതി വേണം,’ പി.സി.ബി വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.
Content Highlight: Pakistan Cricket Board Taking About BCCI