| Saturday, 8th October 2022, 10:55 am

ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ കടത്തിവെട്ടി; ബി.സി.സി.ഐക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ മാതൃകയാക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ പുതിയ ഫ്രാഞ്ചൈസി ലീഗുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ ജൂനിയര്‍ ലീഗ് അഥവാ പി.ജെ.എല്‍ (PJL) എന്ന് പേരിട്ടിരിക്കുന്ന ലീഗില്‍ അന്താരാഷ്ട്ര തലത്തിലുള്ള അണ്ടര്‍ 19 ( Under 19) താരങ്ങളാണ് പങ്കെടുക്കുന്നത്.

പി.എസ്.എല്‍ പോലെ തന്നെ പി.ജെ.എല്ലും സിറ്റി ബേസ്ഡ് ടൂര്‍ണമെന്റാണ്. പാകിസ്ഥാനിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള താരങ്ങളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയാണ് താരങ്ങളെ ടീമുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ആറ് നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ആറ് ടീമുകളാണ് പാകിസ്ഥാന്‍ ജൂനിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്. മര്‍ദാന്‍ വാരിയേഴ്‌സ് (Mardan Warriors), ഗുജ്‌റന്‍വാല ജയന്റ്‌സ് (Gujranwala Giants), ഗ്വാദര്‍ ഷാര്‍ക്‌സ് (Gwadar Sharks), ബഹവല്‍പൂര്‍ റോയല്‍സ് (Bahawalpur Royals), ഹൈദരാബാദ് ഹണ്ടേഴ്‌സ് (Hyderabad Hunters), റാവല്‍പിണ്ടി റൈഡേഴ്‌സ് (Rawalpindi Raiders) എന്നിവരാണ് പ്രഥമ പി.ജെ.എല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍.

ഓരോ ടീമിനും മെന്ററായി മുതിര്‍ന്ന താരങ്ങളുമുണ്ട്.

മര്‍ദാന്‍ വാരിയേഴ്‌സ് – ഷാഹിദ് അഫ്രിദി

ഗുജ്‌റന്‍വാല ജയന്റ്‌സ് – ഷോയിബ് മാലിക്

ഗ്വാദര്‍ ഷാര്‍ക്‌സ് – വിവ് റിച്ചാര്‍ഡ്‌സ്

ബഹവല്‍പൂര്‍ റോയല്‍സ് – ഇമ്രാന്‍ താഹിര്‍

ഹൈദരാബാദ് ഹണ്ടേഴ്‌സ് – ഡാരന്‍ സമ്മി

റാവല്‍പിണ്ടി റൈഡേഴ്‌സ് – കോളിന്‍ മണ്‍റോ – എന്നിവരാണ് ഓരോ ടീമിന്റെയും ഉപദേഷ്ടാക്കള്‍.

പി.ജെ.എല്‍ സ്‌ക്വാഡ്

മര്‍ദാന്‍ വാരിയേഴ്‌സ്

ജോര്‍ജ് തോമസ്, അബ്ബാസ് അലി (ക്യാപ്റ്റന്‍), ആര്‍ച്ചി ലെന്‍ഹാം, അബിദുള്ള, ദൗദ് നസീര്‍, ഹസീബ് ഖാന്‍, മുഹമ്മദ് നബീല്‍, ഒല്ലി കോക്‌സ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഇര്‍ഫാന്‍, ഐമല്‍ ഖാന്‍, സോഹൈബ് ഖാന്‍ ഷാന്‍സൈബ്, സയ്യിദ് തയ്യബ് ഹുസൈന്‍, ഷഹസൈബ് ഖാന്‍, ബുര്‍ഹാന്‍ നിയാസ്.

ഗുജ്‌റന്‍വാല ജയന്റ്‌സ്

അലി അസ്ഫന്‍ഡ്, അസാന്‍ അവായിസ്, ഉസൈര്‍ മുംതാസ് (ക്യാപ്റ്റന്‍), ടോം ആസ്പിന്‍വാള്‍, മുഹമ്മദ് ഇബ്തിസാം, ആരിഫുള്‍ ഇസ്ലാം, ഹസ്‌നൈന്‍ മജീദ്, ഷെവോണ്‍ ഡാനിയല്‍, മുഹമ്മദ് ഷാന്‍, മുഹമ്മദ് വഖാസ്, ഹസന്‍ അലി ജൂനിയര്‍, മുഹമ്മദ് അഖിബ് അസ്ഗര്‍, സഖ്ലെയ്ന്‍ നവാസ്, ഹമ്സാ നവാസ്.

ഗ്വാദര്‍ ഷാര്‍ക്‌സ്

ജോസഫ് എക്ലാന്‍ഡ്, ഡാനിയല്‍ ഇബ്രാഹിം, ഹസീബ് നസിം, മുഹമ്മദ് ഇസ്മായില്‍, അറഫാത്ത് മിന്‍ഹാസ്, ലുക്ക് മാര്‍ട്ടിന്‍ ബെങ്കന്‍സ്റ്റീന്‍, മുഹമ്മദ് ഷോയിബ്, സാദ് മസൂദ്, ഷാമില്‍ ഹുസൈന്‍, മൊമിന്‍ ഖമര്‍, മുഹമ്മദ് അബൂബക്കര്‍, അഫ്താബ് അഹമ്മദ്, മുഹമ്മദ് സുല്‍ക്കിഫല്‍, അദ്നാന്‍ ഇഖ്ബാല്‍, കുസ് മല്ലല്‍.

ബഹവല്‍പൂര്‍ റോയല്‍സ്

അര്‍ഹാം നവാബ്, നഥാന്‍ എഡ്വേര്‍ഡ്സ്, ഉബൈദ് ഷാഹിദ് (ക്യാപ്റ്റന്‍), സജ്ജാദ് അലി, മുഹമ്മദ് സീഷാന്‍, റെഹാന്‍ അഹമ്മദ്, ബാസിത് അലി, അലി റസാഖ്, നംഗേയലിയ ഖരോതൈ, ഫര്‍ഹാന്‍ യൂസഫ്, മുഹമ്മദ് തയ്യബ് ആരിഫ്, ഷഹ്വായിസ് ഇര്‍ഫാന്‍, മുഹമ്മദ് ദാനിഷ്, അഹമ്മദ് ഹുസ്ആല്‍ ഫൈന്‍ഡ്‌ലേ.

ഹൈദരാബാദ് ഹണ്ടേഴ്‌സ്

സാദ് ബെയ്ഗ് (ക്യാപ്റ്റന്‍), അഫാഖ് ഖാന്‍, അഫ്താബ് ഇബ്രാഹിം, ഇസായി തോണ്‍, ഹസീബ്-ഉര്‍-റഹ്‌മാന്‍, മുനീബ് വാസിഫ്, ജെയിംസ് റോസ് വുഡ്, ലഹിരു ദവതഗെ, അര്‍ബാസ് ഖാന്‍, മുഹമ്മദ് സുബൈര്‍ ജൂനിയര്‍, മോയീസ് റാണ, ഹസന്‍ ഇഖ്ബാല്‍, ഫഹദ് അമിന്‍, സല്‍മാന്‍ അഹമ്മദ് അലി നസീറും.

റാവല്‍പിണ്ടി റൈഡേഴ്‌സ്

ഹബീബുള്ള (ക്യാപ്റ്റന്‍), അലി ഇസ്ഹാഖ്, അഫ്നാന്‍ ഖാന്‍, ഹസ്സന്‍ ഐസാഖില്‍, അലി റാസ, കൈ സ്മിത്ത്, അസീര്‍ മുഗള്‍, അമീര്‍ ഹസ്സന്‍, അല്ലാ മുഹമ്മദ് ഗസന്‍ഫര്‍, സിയാവുള്ള, ഉസ്മാന്‍ ഖാന്‍, വഹാജ് റിയാസ്, ഹാറൂണ്‍ അര്‍ഷാദ്, നവീദ് അഹമ്മദ് ഖാന്‍, ചാര്‍ലി തേര്‍ ഖാന്‍.

Content highlight: Pakistan Cricket Board introduces Pakistan junior League

We use cookies to give you the best possible experience. Learn more