പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിത്തെറി; തിരിച്ച് വരവിന് ശേഷം ടീമിന്റെ മുഖ്യ പരിശീലകന്‍ രാജിവെച്ചു
Sports News
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിത്തെറി; തിരിച്ച് വരവിന് ശേഷം ടീമിന്റെ മുഖ്യ പരിശീലകന്‍ രാജിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 1:30 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 2-1 ന് പരമ്പര സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചു.

എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സംഭവിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റന്റെ രാജിക്ക് ശേഷം പാകിസ്ഥാന്‍ തങ്ങളുടെ പുതിയ വൈറ്റ് ബോള്‍ ഹെഡ് കോച്ചായി ജേസണ്‍ ഗില്ലസ്പിയെ പ്രഖ്യാപിച്ചു.

(ജേസണ്‍ ഗില്ലസ്പി)

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് പോയ ശേഷം മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം വൈറ്റ് ബോള്‍ പരിശീലക സ്ഥാനം രാജി വെക്കുകയായിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ഗില്ലസ്പി ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി-20 മുതല്‍ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് പാകിസ്ഥാനെ നയിക്കും.

അതേസമയം അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് റാവല്‍പിണ്ടിയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 267 റണ്‍സിന് ആതിഥേയര്‍ ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷം 344 റണ്‍സ് നേടി പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ത്രീ ലയണ്‍സിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ മുന്നോട്ട് കുതിച്ചത്. സ്പിന്‍ ആക്രമണത്തില്‍ 112 റണ്‍സിനാണ് ലയണ്‍സിനെ മെന്‍ ഇന്‍ ഗ്രീന്‍ ഓള്‍ ഔട്ട് ആക്കിയത്. തുടര്‍ ബാറ്റിങ്ങില്‍ 36 റണ്‍സ് വിജയലക്ഷ്യത്തിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.

 

Content Highlight: Pakistan Cricket Board  Announced Jason Gillespie As Whit-Ball Head Coach Of Pakistan