ടി-20 ചരിത്രത്തിൽ ഇതാദ്യം; പാകിസ്ഥാന്റെ ധീരമായ തീരുമാനത്തിൽ പിറന്നത് ചരിത്രനേട്ടം
Cricket
ടി-20 ചരിത്രത്തിൽ ഇതാദ്യം; പാകിസ്ഥാന്റെ ധീരമായ തീരുമാനത്തിൽ പിറന്നത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th April 2024, 11:46 am

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനും ഒമ്പത് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 19 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു.

പാകിസ്ഥാന്റെ ഈ മിന്നും വിജയത്തോടൊപ്പം ഒരു ചരിത്രനേട്ടം കൂടിയാണ് പിറവിയെടുത്തത്. ന്യൂസിലാന്‍ഡിനെതിരെ പാകിസ്ഥാന്‍ എട്ട് ബൗളര്‍മാരുമായാണ് കളത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ടി-20യുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഒരു മത്സരത്തില്‍ എട്ട് ബൗളര്‍മാരെ ഒരു മത്സരത്തില്‍ കളിക്കാന്‍ ഇറക്കുന്നത്.

പാകിസ്ഥാന്‍ ബൗളിങ്ങില്‍ ഷഹീന്‍ അഫ്രീദി നാല് വിക്കറ്റും ഉസാമ മിര്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടു നല്‍കിയിരുന്നു ഷഹീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

അതേസമയം ഉസാമ മിര്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് വിട്ടുനല്‍കിയാണ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഷതാബ് ഖാന്‍, ഇ മാത് വസീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനായി നായകന്‍ ബാബര്‍ അസം നാല് പന്തില്‍ 69 റണ്‍സ് മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് പാകിസ്ഥാന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഫക്കര്‍ സമാന്‍ 33 പന്തില്‍ 43 റണ്‍സും ഉസ്മാന്‍ ഖാന്‍ 24 പന്തില്‍ 31 റണ്‍സ് നേടി നിര്‍ണായകമായി.

കിവീസ് ബാറ്റിങ്ങില്‍ ടീം സൈഫര്‍ട്ട് 33 പന്തില്‍ 52 റണ്‍സും ജോഷ് ക്ലാക്ണ്‍ 26 പന്തില്‍ പുറത്താവാതെ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഒമ്പത് റണ്‍സകലെ ന്യൂസിലാന്‍ഡിന് വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Pakisthan create a new record in T20