ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ തട്ടകമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 318 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 52 എക്‌സ്ട്രാ റണ്‍സാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്ക് നല്‍കിയത്. ഓസ്‌ട്രേലിയന്‍ നേടിയ 318 റണ്‍സില്‍ 52 റണ്‍സാണ് എക്‌സ്ട്രാസിലൂടെ പാകിസ്ഥാന്‍ വിട്ടുനല്‍കിയത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും പാകിസ്ഥാനെ തേടിയെത്തിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാസ് നല്‍കുന്ന ടീമെന്ന മോശം റെക്കോഡാണ് പാകിസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടത്.
Pakistan conceded enough extras to be the second-highest run-scorer for Australia today 👀
ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ലബുവിന് പുറമെ ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ച്ച് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസീസ് ടീം സ്‌കോര്‍ 318ല്‍ എത്തുകയായിരുന്നു.
പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ കങ്കാരുപ്പട 360 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഓസീസ് ലക്ഷ്യമിടുക അതേസമയം രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും പാകിസ്ഥാന്‍ ശ്രമിക്കുക.
Content Highlight: Pakistan conceded 58 extra runs against Australia.