ന്യൂദല്‍ഹി: ചൈനയും പാകിസ്താനും ഒരുമിച്ചുചേര്‍ന്നാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഒരു ദൗത്യത്തിന് കീഴില്‍ സൃഷ്ടിക്കുന്നതായാണ് തോന്നുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആദ്യം പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും അതിന് പിന്നാലെ ഇപ്പോള്‍ ചൈനയും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സിംഗ് പറഞ്ഞു.
” നമ്മുടെ കിഴക്കന്‍, വടക്കന്‍ അതിര്‍ത്തികളിലെ അവസ്ഥയെക്കുറിച്ചും നിങ്ങള്‍ക്കറിയാം. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഒരു ദൗത്യത്തിന് കീഴില്‍ സൃഷ്ടിക്കുന്നതായി തോന്നുന്നു, ആദ്യം പാകിസ്ഥാനും ഇപ്പോള്‍ ചൈനയും. ഇരു രാജ്യങ്ങളും 7,000 കിലോമീറ്റര്‍ അതിര്‍ത്തികള്‍ നമ്മളുമായി പങ്കിടുന്നു, പലപ്പോഴും ചില മേഖലകളില്‍ അല്ലെങ്കില്‍ മറ്റ് മേഖലകളില്‍ പിരിമുറുക്കമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലും രാജ്യം ഈ വെല്ലുവിളികളെ വലിയ ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്യുക മാത്രമല്ല, എല്ലാ മേഖലകളിലെയും നിര്‍ണായക മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു ‘ അദ്ദേഹം പറഞ്ഞു.
ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക