ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെ റാവല്‍പിണ്ടിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. പാകിസ്ഥാന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരത്തിനാണ് ഷാന്‍ മഷൂദ് ഇറങ്ങുന്നത്.
റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തെക്കുറിച്ച് ക്യാപ്റ്റന്‍ മഷൂദ് പത്രസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. റാവല്‍പിണ്ടിയിലെ പിച്ച് ബാറ്റര്‍മാര്‍ക്കും സീമര്‍മാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്.
‘നിങ്ങള്‍ വളരെ അയവുള്ളവരായിരിക്കണം, നിങ്ങള്‍ വ്യത്യസ്തമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും അത് സ്വീകരിക്കുകയും വേണം. റാവല്‍പിണ്ടിയിലെ സാഹചര്യങ്ങള്‍ സീമര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും അനുകൂലമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. സ്പിന്‍ ബൗളിങ് ഞങ്ങള്‍ക്ക് അത്ര വലിയ ഭീഷണിയായിരുന്നില്ല,’ മസൂദ് പറഞ്ഞു.
പാകിസ്ഥാന്‍ സ്‌ക്വാഡ്: അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് ഹുരൈര, സൈം അയൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മശൂദ് (ക്യപ്റ്റ്റന്‍), ആമിര്‍ ജമാല്‍, സല്‍മാന്‍ അലി ആഘ, കമ്രാന്‍ ഘുലാം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫ്രാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, ഖുറാം ഷഹസാദ്, മിര്‍ ഹംസ, മുഹമ്മദ് അലി, നസീം ഷാ, ഷഹീന്‍ അഫ്രീദി
ബംഗ്ലാദേശ് സ്‌ക്വാഡ്: മുഹമ്മദുല്‍ ഹസന്‍ ജോയ്, മൊനീമുള്‍ ഹഖ്, നജ്മുള്‍ ഹുസൈന്‍ ഷന്റോ (ക്യാപ്റ്റന്‍), ശദ്മാന്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിര്‍സ, നയീം ഹസന്‍, ഷാഖിബ് അല് ഹസന്‍, ലിട്ടന്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖര്‍ റഹിം (വിക്കറ്റ് കീപ്പര്‍), സാക്കിര്‍ ഹസന്‍, ഹസന്‍ മുഹമ്മദ്, ഖാലിദ് അഹമ്മദ്, നാഹിദ് റാണ, ഷോരിഫുല്‍ ഇസ്ലാം, തൈജുല്‍ ഇസ്ലാം, തസ്‌കിന്‍ അഹമ്മദ്
Content Highlight: Pakistan Captain Talking About Pitch In Rawalpindi