ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന് ഇതൊരു ഭേദപ്പെട്ട സ്‌കോര്‍ അല്ലായിരുന്നു.
എന്നാല്‍ രണ്ടും കല്‍പ്പിച്ച് ബൗളിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ വമ്പന്‍ തിരച്ചുവരവാണ് നടത്തിയത്. ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് താരങ്ങളെ വെട്ടി നിരത്തിയാണ് പാക് ബൗളര്‍ ടീമിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ടീം സ്‌കോര്‍ 14 റണ്‍സിനാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്.
ഓപ്പണര്‍ സാക്കിര്‍ ഹസനെ ഒരു റണ്‍സിന് പറഞ്ഞയച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് ഖുറാം ഷെഹസാദാണ്. പിന്നീട് താരത്തിന്റെ വിളയാട്ടത്തിനായിരുന്നു റാവല്‍പിണ്ടി സാക്ഷ്യം വഹിച്ചത്. ഏറെ പരിചിതനല്ലാത്ത താരം 10 റണ്‍സിന് ഷദ്മാന്‍ ഇസ്‌ലാമിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് പുറത്താക്കിയത്. ശേഷം ബംഗ്ലാ ക്യാപ്റ്റന്‍വ നജ്മുല്‍ ഹുലൈന്‍ ഷാന്റോയുടെയും കുറ്റി തെറിപ്പിച്ചാണ് താരം വിക്കറ്റ് വേട്ടയ്ക്ക് ഇടവേള നല്‍കിയത്.
പിന്നീട് സദനീമുല്‍ ഹഖിനെ (3) മിര്‍ ഹംസ മുഹമ്മദ് അലിയുടെ കയ്യില്‍ എത്തിച്ച് കൂടാരം കയറ്റിയപ്പോള്‍ കടുവകളുടെ നെടുംന്തൂണായ ണുഷ്ഫിഖര്‍ റഹീമിനെ റിസ്വാന്റെ കയ്യിലെത്തിച്ച് ഹംസ തന്റെ രണ്ടാം വിക്കറ്റും വീഴ്ത്തി. പിന്നീട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ (2) ഒരു എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി ഷെഹസാദ് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
ടീം സ്‌കോര്‍ 26 എന്ന നിലയിലായിരുന്നു ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകള്‍ പാകിസ്ഥാന്‍ പിഴുതെറിഞ്ഞത്. അതിന്‍ നാല് വിക്കറ്റ് നേടിയ ഖുറാം തിളങ്ങിയത്. പാകിസ്ഥാന് വേണ്ടി വെറും മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച താരം ഉതുവരെ 233 റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റുകളാണ് നേടിയത്. അതില്‍ 4/15 മികച്ച ബൗളിങ് പ്രകടനവും ഇപ്പോള്‍ താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചിരിക്കുകയാണ്.
നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. നിലവില്‍ 33 റണ്‍സുമായി മെഹദി ഹസന്‍ മിര്‍സയും 13 റണ്‍സുമായി ലിട്ടണ്‍ ദാസുമാണ് ക്രീസില്‍.
Content Highlight: Pakistan Big Comeback Against Bangladesh