കാശ്മീര്‍ ഭീകരാക്രമണം; പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ
Terror Attack
കാശ്മീര്‍ ഭീകരാക്രമണം; പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th February 2019, 11:18 pm

ന്യൂദല്‍ഹി: പുല്‍വാമയില്‍ ഇന്ന് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭീകരേരയും ഭീകരസംഘടനകളേയും പിന്തുണയ്ക്കുന്ന നടപടി പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്.

ALSO READ: ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം; പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടിയില്‍ ശുഷ്‌കമായ പങ്കാളിത്തം (വീഡിയോ)

42 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

ഭീകരാക്രമണത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ രംഗത്തെത്തി. അമേരിക്കയും സംഭവത്തില്‍ അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരാക്രമണത്തെ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ അപലപിച്ചു. ഈ ആക്രമണത്തെ അപലപിക്കാന്‍ മതിയായ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

WATCH THIS VIDEO: