ടിക് ടോക്കിന് തിരിച്ചടി; പാകിസ്താനിലും നിരോധിച്ചു
World News
ടിക് ടോക്കിന് തിരിച്ചടി; പാകിസ്താനിലും നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 6:31 pm

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചു. നിയമ വിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ടിക് ടോക്കിലെ അധാര്‍മ്മികപരമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി വെച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ടിക് ടോക് പരാജയപ്പെട്ടെന്ന് പാക് സര്‍ക്കാര്‍ പറയുന്നു.

പി.ടി.ഐ റിപ്പോര്‍ട്ട് പ്രകാരം നിരോധനം സംബന്ധിച്ച് പാക് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ടിക് ടോക്ക് മുന്നോട്ട് വന്നിട്ടുണ്ട്. ഒപ്പം പാകിസ്താന്‍ വെച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശോധിക്കും.

ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിനു പിന്നാലെയാണ് പാകിസ്താനും ഈ ആപ്പ് നിരോധിക്കുന്നത്. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pakistan bans TikTok