ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം പ്രസിദ്ധപ്പെടുത്തിയതിന് ഡോണ്‍ പത്രത്തിന് പാകിസ്താനില്‍ അപ്രഖ്യാപിത വിലക്ക്. മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ് (ആര്‍.എസ്.എഫ്) ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോണ്‍മെന്റുകളിലും ഡോണ്‍ വിതണം ചെയ്യുന്നതിനു പാക്ക് അധികൃതര്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്.
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള പാക്കിസ്ഥാന്റെ ഏറ്റവുമൊടുവിലത്തെ ആക്രമണമാണിതെന്ന് ആര്‍.എസ്.എഫ് പ്രതികരിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും ആര്‍.എസ്.എഫ് പറഞ്ഞു.
മെയ് 12നാണ് പത്രം നവാസ് ഷരീഫുമായുള്ള വിവാദ അഭിമുഖം പ്രസിദ്ധപ്പെടുത്തിയത്. പാക്ക് പട്ടാളത്തിന്റെ അതൃപ്തിയെ തുടര്‍ന്ന് മെയ് 15 തൊട്ട് പത്രത്തിനു അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
രാജ്യത്തെ ഭീകരെ അതിര്‍ത്തികടന്നു മുംബൈയില്‍ 150 പേരെ കൊലപ്പെടുത്താന്‍ അനുവദിക്കാമായിരുന്നോ എന്നു നവാസ് ഷരീഫ് അഭിമുഖത്തില്‍ ചോദിച്ചിരുന്നു. പ്രതികളുടെ വിചാരണ എന്തുകൊണ്ടാണു പൂര്‍ത്തിയാക്കാത്തതെന്നു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ഏറ്റവും ഉന്നത മിലിട്ടറി സമിതി നാഷനല്‍ സെക്യൂരിറ്റി സിവില്‍ കമ്മിറ്റി ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളും നേതാക്കളും ഷരീഫിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാധ്യമ ധാര്‍മിക ചട്ടവും കീഴ്‌വഴക്കവും ഡോണ്‍ ലംഘിച്ചു എന്നായിരുന്നു പാകിസ്താന്‍ പ്രസ് കൗണ്‍സിലിന്റെ പ്രതികരണം.
പരാമര്‍ശം വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നു നവാസ് ഷരീഫ് പ്രതികരിച്ചു.
Watch DoolNews: