ഇസ്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയില്ലെന്നും എന്നാല്‍ സമാധാനത്തിനുള്ള പാകിസ്ഥാന്റെ ആഗ്രഹം കഴിവുകേടായി കാണരുതെന്നും പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മാജ് ജെന്‍ ആസിഫ് ഗഫൂര്‍. “ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്, അത് കൊണ്ട് ഒരു യുദ്ധത്തിന് സാധ്യതയില്ല”- ഗഫൂര്‍ പറഞ്ഞു.
2003 ലെ പരസ്പരമുള്ള കരാറിനെ മാനിച്ച് ഇന്ത്യയുടെ വെടിവയ്പ്പുകള്‍ക്ക് പാകിസ്ഥാന്‍ മറുപടി നല്‍കാറില്ലെന്നും എന്നാല്‍ സാധാരണ ജനങ്ങളെ ഉന്നമിടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആവില്ലെന്നും ഗഫൂര്‍ പറഞ്ഞു.
“ഇന്ത്യയാണ് ആദ്യം വെടിവെയ്ക്കുന്നതെങ്കില്‍, ആര്‍ക്കും പരിക്കേറ്റില്ലെങ്കില്‍; ഞങ്ങള്‍ പ്രതികരിക്കില്ല. ഇന്ത്യ വീണ്ടും വെടിയുതിര്‍ക്കുകയാണെങ്കില്‍ സാഹചര്യം നോക്കി ഞങ്ങള്‍ മറുപടി നല്‍കും.” – ഗഫൂര്‍ വ്യക്തമാക്കി.
Read | നരേന്ദ്ര മോദി വെള്ളിത്തിരയിലേക്കും; മോദിയുടെ ജീവിതകഥ സിനിമയാവുന്നു
ഇന്നലെ ഇന്ത്യയുടെ ഷെല്‍ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിയും സ്ത്രീയും മരിച്ചതായും നാല് കുട്ടികള്‍ അടക്കം 24 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. 2018ന്റെ തുടക്കം മുതല്‍ ഇന്ത്യ 1077 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.