അടുത്ത മാസം ഓസട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസം നയിക്കുന്ന ടീമില്‍ ഷദാബ് ഖാന്‍ ആണ് വൈസ് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദിയും ഷാന്‍ മസൂദും തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി സ്‌ക്വാഡിനുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ഒറ്റ ടി-20 മത്സരം പോലും കളിക്കാത്ത താരമാണ് ഷാന്‍ മസൂദ്. താരത്തെ ഉള്‍പ്പെടുത്തിയത് പാകിസ്ഥാന്‍ ഭാഗത്ത് നിന്നുള്ള ഒരു സര്‍പ്രൈസ് നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പരിക്ക് കാരണം ഏഷ്യാ കപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ഷഹീന്‍ അഫ്രിദി ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരുമുണ്ട്. ബൗളിങ് ലൈനപ്പിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ.
ബാറ്റിങ്ങില്‍ ബാബര്‍ അസമിനൊപ്പം മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ തുടങ്ങിയവരാണ് അണിനിരക്കുന്നത്. സഹ നായകനായ ഷദാബ് ഖാനെ പോലെ കരുത്തരായ ഓള്‍ റൗണ്ടറുമാരുടെ പങ്കാളിത്തം ടീമിന് ഗുണം ചെയ്യും.
ഏഷ്യാ കപ്പില്‍ മോശം പ്രകടനം കാഴ്ച വെച്ച ഫഖര്‍ സമാന്‍ 15 അംഗ സ്‌ക്വാഡില്‍ ഇല്ല. താരത്തെ റിസര്‍വ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫഖര്‍ സമാന് പുറമേ മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി എന്നിവരും റിസര്‍വ് താരങ്ങളാണ്.
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ ഷാ അഫ്രിദി. മസൂദ്, ഉസ്മാന്‍ ഖാദിര്‍.
കരുതല്‍ താരങ്ങള്‍
ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി
Content Highlight: Pakistan Announces Squad for T20 World Cup