ഏഷ്യന്‍ ക്രിക്കറ്റിന്റെ മാമാങ്കത്തിന് കോപ്പുകൂട്ടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചാണ് പി.സി.ബി ഏഷ്യാ കപ്പിനുള്ള പടയൊരുക്കം തുടങ്ങിയിരിക്കുന്നത്.
ഇതിന് പുറമെ നെതര്‍ലന്‍ഡ്‌സിനെതിരെ ആഗസ്റ്റ് 16 മുതല്‍ 21 വരെ നടക്കുന്ന ഐ.സി.സി മെന്‍സ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് സ്‌ക്വാഡില്‍ നിന്നും സൂപ്പര്‍ താരം ഹസന്‍ അലിയെ ഒഴിവാക്കിയതാണ് ശ്രദ്ധേയമായ കാര്യം. ഫാസ്റ്റ് ബൗളര്‍ നസീം ഷായാണ് ഹസന്‍ അലിയുടെ പകരക്കാരന്‍. യുവതാരം സല്‍മാന്‍ അലി ആഘയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂര്‍ണ ആരോഗ്യവാനെല്ലങ്കില്‍ കൂടിയും സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലകപ്പെട്ട ഷഹീന് ഇതുവരെയും താളം കണ്ടെത്താനായിട്ടില്ല.
സല്‍മാന്‍ ആഘയെയും നസീം ഷായെയും ടീമില്‍ ഉള്‍പ്പെടുത്തിയത് ടീമിന്റെ ഏറ്റവും മികച്ച നീക്കമായിട്ടാണ് ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം അഭിപ്രായപ്പെട്ടത്.
‘ടീമിന് ആവശ്യമായതെന്തോ, ആ ചെയ്ഞ്ച് മാത്രമാണ് ഞങ്ങള്‍ നടത്തിയിട്ടുള്ളത്. ഹസന്‍ അലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഒരു ഇടവേള അത്യാവശ്യമായിരുന്നു.
നസീം ഷായാണ് ഹസന്‍ അലിയുടെ പകരക്കാരന്‍. അവന്‍ മികച്ച ബൗളറാണ്. അവന്റെ വരവ് ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന് കരുത്താകുമെന്ന് തന്നെയാണ് കരുതുന്നത്.
ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, ഷഹീന്‍ അഫ്രിദി, ഷഹനവാസ് ദഹാനി എന്നിരടങ്ങുന്ന പേസ് നിരയിലേക്കാണ് ഇപ്പോള്‍ നസീം ഷായുമെത്തുന്നത്.
കഴിഞ്ഞ ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് സല്‍മാന്‍ ആഘയെ ടീമിലെത്തിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന് അവന്‍ ഒരു അഡീഷണല്‍ ബൗളിങ് ഓപ്ഷനാകും,’ വസീം പറഞ്ഞു.
നെതര്‍ലന്‍ഡ്‌സ് പര്യടനത്തിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇമാം ഉള്‍ ഹഖ്, കുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, സല്‍മാന്‍ അലി ആഘ, ഷഹീന്‍ ഷാ അഫ്രിദി, ഹഷഹനവാസ് ദഹാനി, സാഹിദ് മെഹമ്മൂദ്
ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി, ഹഷഹനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍
Content Highlight: Pakistan Announces Squad for Asia Cup