പാക്കിസ്ഥാൻ വരുന്നു ഇന്ത്യൻ മണ്ണിലേക്ക്; ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു
2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ മുൻ താരവും ചീഫ് സെലെറ്ററുമായ ഇൻ സമാം ഉൾ ഹക്ക് ആണ് ടീമിനെ തെരഞ്ഞെടുത്തത്.
പരിക്കേറ്റ പേസർ നസീം ഷാ ടീമിൽ ഇടം നേടിയില്ല. ഏഷ്യാകപ്പിൽ വലതു തോളിന് പരിക്കേറ്റതിനാലാണ് താരത്തിന് വേൾഡ് കപ്പ് നഷ്ടമായത്. ഇത് പാക് ടീമിന് വലിയ തിരിച്ചടിയായിരിക്കും നൽകുക.
നസീം ഷാക്ക് പകരമായി ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തി. പാക്കിസ്ഥാൻ ലീഗുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പരിചയ സമ്പന്നനായ ബൗളറാണ് ഹസൻ.
ഷഹീൻ അഫ്രീദി നയിക്കുന്ന പേസ് നിരയിൽ ഹാരിസ് റൗഫും, ഹസൻ അലിയും കൂടി ചേരുമ്പോൾ ബൗളിങ് കൂടുതൽ കരുത്തായി മാറും എന്നതിൽ സംശയമില്ല. ഫാസ്റ്റ് നിരക്കൊപ്പം ഷദാബ് ഖാൻ നയിക്കുന്ന സ്പിൻ നിരയും ടീമിന് കരുത്തേകും.
ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഫക്കർ സമാൻ, ഇമാം ഉൽഹക്ക്, മുഹമ്മദ് റിസ്വാൻ തുടങ്ങിയ മികച്ച താരങ്ങളും അണിനിരക്കുമ്പോൾ ബാറ്റിങ്ങും കൂടുതൽ മൂർച്ചയുള്ളതായി മാറും.
ഏഷ്യാ കപ്പിൽ ശ്രീലങ്കയോട് തോറ്റ് ഫൈനൽ കാണാതെ പാക്കിസ്ഥാൻ പുറത്തായിരുന്നു. എന്നാൽ വരാൻ പോകുന്ന ലോകകപ്പിൽ പാക് ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ ഒക്ടോബർ രണ്ടിന് നെതർലാൻസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീം
ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ ( വിക്കറ്റ് കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ ആഘ, ഷദാബ് ഖാൻ, ഉസാമ മിർ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, ഹസൻ അലി.
Content Highlight: Pakistan announce squad for World Cup