ന്യൂദല്‍ഹി: കിഴക്കന്‍ ജര്‍മനിയും പശ്ചിമ ജര്‍മനിയും ലയിച്ചതുപോലെ ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ലയനം സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
‘കിഴക്കന്‍ ജര്‍മനിയും പശ്ചിമ ജര്‍മനിയും തമ്മില്‍ ലയിക്കാമെങ്കില്‍ ഇന്ത്യയിലേക്ക് പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും ലയനം നടക്കും. അധികം കാലമൊന്നുമായിട്ടില്ല ഇത് നടന്നിട്ട്. 1991ലായിരുന്നു സംഭവം. അന്ന് ആളുകള്‍ അവര്‍ക്കിടയിലെ ബെര്‍ലിന്‍ വാള്‍ തകര്‍ത്തിരുന്നു,’ ലാല്‍ ഖട്ടര്‍ പറഞ്ഞു.
1947ല്‍ ഉണ്ടായ രാജ്യത്തിന്റെ വിഭജനം വേദനിപ്പിക്കുന്നതാണെന്ന് ഖട്ടര്‍ പറഞ്ഞു.
‘ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ‘മൈനോറിറ്റി’ അഥവാ ‘ന്യൂനപക്ഷം’ എന്ന ടാഗ് നല്‍കിയത് അവരില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാതിരിക്കാനാണ്’ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് അയല്‍ രാജ്യങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനാണ് താത്പര്യമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.