| Saturday, 25th February 2023, 8:47 pm

അയാളൊരു ക്രിമിനലാണ്, ഒന്നിനും മടിക്കാത്ത ക്രിമിനല്‍; പകലും പാതിരാവും ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഇടുക്കി പശ്ചാത്തലമാക്കി ഒരുക്കിയ കഥ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ത്രില്ലറാണ്. രജിഷ, ഗുരു സോമസുന്ദരം, സീത, ജയ് ഭീം ഫെയിം തമിഴ് എന്നിവരുടെ ഗംഭീര പ്രകടനത്തിന്റെ നിമിഷങ്ങള്‍ക്കൊപ്പം സ്റ്റൈലിഷ് ലുക്കില്‍ കുഞ്ചാക്കോ ബോബനും ട്രെയ്‌ലറില്‍ എത്തുന്നുണ്ട്.

അത്യാഗ്രഹവും ആര്‍ത്തിയുമാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന ആമുഖത്തോടെ നേരത്തെ പുറത്ത് വന്ന ടീസര്‍ ശ്രദ്ധ നേടിയിരുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്‍, അമല്‍ നാസര്‍, തമിഴ് ജയ് ഭീം, വഞ്ചിയൂര്‍ പ്രവീണ്‍, ദീപക് ധര്‍മ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

തിരക്കഥ നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സി ഈണം പകര്‍ന്നിരിക്കുന്നു. കൈതി, വിക്രം വേദ, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സാം സി.എസിന്റെതാണ് പശ്ചാത്തല സംഗീതം. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിങ്- റിയാസ് ബദര്‍, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനര്‍ ബാദ്ഷ, കോ- പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: pakalum pathiravum trailer

We use cookies to give you the best possible experience. Learn more