[] ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിത ജൂഡോ ടീമിനെ പരിശീലിപ്പിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള വനിത ജൂഡോ പരിശീലകര്‍. പത്ത് പേരടങ്ങുന്ന വനിതാ ജൂഡോ ടീമാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ പട്യാലയിലേക്കെത്തുന്നത്.
സൗത്ത് ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ഹുമേറ ആഷിക്കിയും പരിശീലക ടീമിലുണ്ട്. പാകിസ്ഥാന്‍ ഒളിമ്പിക്‌സ് അസോസിയേഷനും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവണ പാകിസ്ഥാനില്‍ നിന്നുള്ള ടീം കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ല.
തങ്ങള്‍ക്ക് പങ്കെടുക്കാനാവില്ലെങ്കിലും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളെന്ന നിലക്ക് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും- പാകിസ്ഥാന്‍ ജൂഡോ ഫെഡറേഷന്‍ സെക്രട്ടറി മസൂദ് അഹമ്മദ് പറഞ്ഞു. 20 ദിവസത്തെ ട്രെയിനിങ് സെഷനാണ് ഇന്ത്യന്‍ വക്താവ് മുകേഷ് കുമാര്‍ തങ്ങളെ ക്ഷണിച്ചതെന്നും അടുത്ത മാസമാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്ന പാട്യാലയിലേക്ക് തങ്ങള്‍ പോവുകയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ നേപ്പാളില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ടീമിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മസൂദ് അഹമ്മദ് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ വില്‍ ജൂലൈ 23 നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്.