പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു
world ne
പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 1:24 pm

ലാഹോര്‍: പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. ചൗധരി ഷുഗര്‍മില്‍ കേസിലാണ് നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.

കേസിന്റെ വാദം കേള്‍ക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.
ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെടും.

പഞ്ചസാര കയറ്റുമതിക്ക് സബ്‌സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗര്‍ മില്ലിനെ ഷെരീഫ് കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് കേസ്.