പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനിക്ക് കൊവിഡ്
COVID-19
പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനിക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 7:50 am

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മകന്‍ കാസിം ഗിലാനിയാണ് ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്.

തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് പാകിസ്ഥാന്‍ സര്‍ക്കാരിനും
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി എന്നായിരുന്നു കാസിമിന്റെ ട്വറ്റ്.

‘ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു നന്ദി. നിങ്ങള്‍ എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊവിഡ് റിസള്‍ട്ട് പോസിറ്റീവാണ്,’ കാസിമിന്റെ ട്വീറ്റില്‍ പറയുന്നു.

അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിംഗിന് ശേഷമാണ് 67കാരനായ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍.എ.ബിയുടെ ഹിയറിംഗില്‍ പങ്കെടുത്ത ശേഷം പാകിസ്ഥാന്‍ മുസ്ലിംലീഗ്-നവാസ് പാര്‍ട്ടിയുടെ അധ്യക്ഷനായ ഷെബാസ് ഷാരിഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും നേരത്തെ കോവിഡ് സ്ഥിരീകിരിച്ചിരുന്നു.

പാകിസ്ഥാനില്‍ 132,405 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2551 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ