ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗക്കാര്‍ തീരുമാനിച്ചു. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്‍കാന്‍ തീരുമാനമായത്.
സംഭവത്തില്‍ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് മാപ്പ് പറയുകയും, മുസ്‌ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു കൊടുക്കുയും ചെയ്തു. മീറ്റിംഗിലെ ധാരണകള്‍ സുപ്രീം കോടതിക്ക് മുന്നില്‍ അവതരിപ്പിക്കും.
കഴിഞ്ഞ വര്‍ഷമാണ് പാകിസ്താനിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്ലിം സംഘടനയില്‍പ്പെട്ട 26 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്ര പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്.
ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. പാകിസ്താന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് മുന്നോട്ടുവന്നിരുന്നു.
ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. അവരുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pak.Hindus forgive temple vandalisers