ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇ ഇഖാമ (വര്‍ക്ക് പെര്‍മിറ്റ്) മറച്ചുവെച്ചതിന്റെ പേരില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്‌ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. പി.ടി.ഐയുടെ ഉസ്മാന്‍ ദര്‍ നല്‍കിയ ഹരജയില്‍ കോടതിയുടെ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
1991 മുതല്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് മണ്ഡലത്തില്‍ നിന്നും വിജയിച്ചു പോന്ന ഖ്വാജ ആസിഫ് 2013ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച രേഖയിലാണ് വിദേശത്തെ ജോലി സംബന്ധിച്ച് വിവരം മറച്ചുവെച്ചത്.
Read more: വിഷ്ണുക്കെണി
വിധിയുടെ പകര്‍പ്പ് ആസിഫിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പാകിസ്ഥാന്‍ ദേശീയ അസംബ്ലിക്കും അയക്കാന്‍ കോടതി നിര്‍ദേശിച്ചു. മന്ത്രിയുടെ നടപടി ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഖ്വാജ ആസിഫ് തങ്ങളുടെ മുഴുവന്‍ സമയ ജീവനക്കാരനായിരുന്നില്ലെന്ന യു.എ.ഇയിലെ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കമ്പനിയുടെ കത്ത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.