ഹാഫിസ് സഈദിന്റെ 'ശരീഅത്ത് കോടതി'ക്ക് ലാഹോര്‍ ഹൈക്കോടതിയുടെ നോട്ടീസ്
Daily News
ഹാഫിസ് സഈദിന്റെ 'ശരീഅത്ത് കോടതി'ക്ക് ലാഹോര്‍ ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2016, 5:37 pm

hafis-saeed

ലാഹോര്‍:  പാകിസ്ഥാനിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് മതമൗലികവാദ സംഘടനയായ ജമാഅത്തുദ്ദഅ്‌വ നടത്തുന്ന “ശരീഅത്ത്” കോടതിയ്ക്ക് ലാഹോര്‍ ഹൈക്കോടതിയുടെ നോട്ടീസ്. ജമാഅത്തുദ്ദഅ്‌വയുടെ ഖാസി ഹാഫിസ് ഇദ്‌രീസ്, അഭ്യന്തര സെക്രട്ടറി, നിയമമന്ത്രി, പഞ്ചാബ് ചീഫ് സെക്രട്ടറി,  ഐ.ജി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഏപ്രില്‍ 26നകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഖാലിദ് സഈദ് എന്നയാളുടെ പരാതിയിലാണ് കോടതിയുടെ നടപടി. ഹാജരാകണമെന്നാവശ്യപ്പെട്ട് “ശരീഅത്ത് കോടതി” ഇയാള്‍ക്ക് നോട്ടീസയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഖാലിദ് കോടതിയെ സമീപിച്ചത്.

പാക് പഞ്ചാബില്‍ “ദാറുല്‍ ഖസാ ശരീഅ” എന്ന പേരിലാണ് ഹാഫിസ് സഈദിന്റെ സംഘടന കോടതി സ്ഥാപിച്ചിരുന്നത്. എളുപ്പത്തിലും വേഗത്തിലും ആളുകള്‍ക്ക് നീതി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോടതി രൂപീകരിച്ചതെന്ന് ജമാഅത്തുദ്ദഅ്‌വ നേരത്തെ പറഞ്ഞിരുന്നു.