| Sunday, 11th December 2016, 4:49 pm

ഇനിയും ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷ്ണമാകുമെന്ന് രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിക്കപ്പെട്ടതാണ്. ഇനിയും അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ പാക്കിസ്ഥാന്‍ പത്തു കഷ്ണങ്ങളാകുമെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.


ശ്രീനഗര്‍: ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിക്കപ്പെട്ടതാണ്. ഇനിയും അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ പാക്കിസ്ഥാന്‍ പത്തു കഷ്ണങ്ങളാകുമെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ദിനത്തില്‍ ജമ്മു കാശ്മീരിലെ കത്വയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭോപ്പാല്‍ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അസഹിഷ്ണുതയുടെ തെളിവെന്ന് ഡി.രാജ 


ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതു നടപ്പാവില്ല. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല. നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അയല്‍രാജ്യം ഇന്ത്യയ്‌ക്കെതിരെ ഭീകരവാദത്തെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണ് രാജ്‌നാഥ് സിങ് പറഞ്ഞു.


ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചത് 470 പേരെന്ന് എ.ഐ.എ.ഡി.എം.കെ


 ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും രാജ്‌നാഥ് സൂചിപ്പിക്കുകയുണ്ടായി. എത്ര ഭീരുത്വത്തോടെയാണ് അവര്‍ നമ്മുടെ ജവാന്‍മാരെ ആക്രമിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്.

അതിനുശേഷം നമ്മുടെ സൈനികര്‍ മനോഹരമായ ഒരു ജോലിയാണ് ചെയ്തത്. രാജ്യത്തിന്റെ തല ആര്‍ക്കുമുന്നിലും കുനിക്കില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പു നല്‍കുകയാണ്, അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more