ഇന്ത്യയിലെ പാക് ഹൈകമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു
Pulwama Terror Attack
ഇന്ത്യയിലെ പാക് ഹൈകമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 1:26 pm

 

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ കൂടിയാലോചനയ്ക്കായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ തിരികെ വിളിച്ചു.

“ഇന്ത്യയിലെ ജനങ്ങളുടെ ഹൈക്കമ്മീഷണറെ കൂടിയാലോചനയ്ക്കായി ഞങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നു. അദ്ദേഹം ഇന്നു രാവിലെ ന്യൂദല്‍ഹി വിട്ടു.” പാകിസ്ഥാന്‍ വിദേശ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Also read:ഭാവിയില്‍ പാക്കിസ്ഥാന്‍ സുപ്രധാന രാജ്യമാകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍; 20 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

വെള്ളിയാഴ്ച ഇന്ത്യ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹമ്മൂദിനെ വിളിപ്പിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു.

പാക്കിസ്ഥാനു നല്‍കിയ സൗഹൃദ രാഷ്ട്രപദവിയും ഇന്ത്യ പിന്‍വലിച്ചിരുന്നു.