ജമ്മു : അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ സേനയുടെ ക്രൂരകൊലപാതകം. അതിര്‍ത്തി രക്ഷാസേനയിലെ പെട്രോളിങ് വിഭാഗം ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിനെയാണ് സേന കൊലപ്പെടുത്തയത്. കഴുത്തറുത്ത് കൊന്ന ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയായിരുന്നു. ജമ്മുവിലെ രാംഗര്‍ഗ് സെക്ടറിലാണ് സംഭവം.
മൃതശരീരത്തില്‍ മൂന്ന് വെടിയുണ്ടകളേറ്റ പാടുകളുമുണ്ട്. രാജ്യാന്തര അതിര്‍ത്തി മുറിച്ചുകടന്നതാണ് ക്രൂരകൊലപാതകത്തിന് കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ആറു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംയുക്ത തിരച്ചിലിന് പാക് റേഞ്ചേഴ്‌സ് തയ്യാറായില്ലെന്ന് ബി.എസ.്എഫ.് ആരോപിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളൈ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പാക് സേന ഔദ്യോഗികമായി പ്രതികരിച്ചട്ടില്ല.
യുദ്ധങ്ങള്‍ക്കും പ്രകോപനപരമായ നടപടികള്‍ക്കും പാക്കിസ്ഥാന്‍ തയ്യാറാകില്ലെന്ന പ്രധാമന്ത്രിയുടെ അറിയിപ്പിന് ശേഷമാണ് പാക് സേനയുടെ ക്രൂരമായ നടപടി. പിടിയിലാകുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരുടേ തലയറുക്കാറുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതരാമനും വ്യക്തമാക്കിയിരുന്നു