| Wednesday, 14th February 2018, 2:19 pm

ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടായിരുന്ന പോണ്‍സ്റ്റാറിന് സ്വന്തം കീശയില്‍ നിന്നാണ് കാശുകൊടുത്തതെന്ന് ട്രംപിന്റെ അറ്റോര്‍ണി

ജിന്‍സി ടി എം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി പോണ്‍സ്റ്റാറിന് സ്വന്തം കീശയില്‍ നിന്നാണ് കാശു കൊടുത്തതെന്ന് ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണി. 2006 ല്‍ പോണ്‍ സ്റ്റാറായ പോണ്‍സ്റ്റാറായ സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞത്.

ട്രംപിന്റെ അറ്റോര്‍ണിയായ മൈക്കല്‍ കൊഹന്റേതാണ് വെളിപ്പെടുത്തല്‍. സ്റ്റീഫൈന്‍ ക്ലിഫോര്‍ഡ് എന്നാണ് സ്‌റ്റോമി ഡാനിയലിന്റെ യഥാര്‍ത്ഥ പേര്.

” മിസ് ക്ലിഫോര്‍ഡിന് പണം നല്‍കിയത് നിയമപരമായിരുന്നു. അതൊരു കാമ്പെയ്ന്‍ സംഭാവനയോ അല്ലെങ്കില്‍ കാമ്പെയ്ന്‍ ചിലവോ അല്ലായിരുന്നു.” കൊഹെന്‍ പറഞ്ഞു.

യു.എസ് തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ ക്ലിഫോര്‍ഡിന് പണം നല്‍കിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇത് ഫെഡറല്‍ കാമ്പെയ്ന്‍ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന് കോമണ്‍ കോസ് എന്ന സര്‍ക്കാര്‍ സംഘടന പരാതി നല്‍കിയിരുന്നു.

ഈ പരാതിയിന്മേല്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയിലും താന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കൊഹന്‍ പറയുന്നു.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more