തെരഞ്ഞെടുപ്പില്‍ പ്രദീപ് മാത്തുര്‍ മഥുര മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രത്തിന്റെ എഡിറ്റര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ലക്‌നൗ: “പെയ്ഡ് ന്യൂസ്” ആരോപണത്തില്‍ യു.പി കോണ്‍ഗ്രസ് നേതാവ് പ്രദീപ് മാത്തുറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രാദേശിക പത്രത്തില്‍ മാത്തുര്‍ തനിക്ക് അനുകൂലമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണമെന്ന് മീഡിയ മോണിറ്ററിംങ് തലവന്‍ രവീന്ദ്ര കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പ്രദീപ് മാത്തുര്‍ മഥുര മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രത്തിന്റെ എഡിറ്റര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Read more: ബി.ജെ.പി അച്ഛേദിന്‍ വാഗ്ദാനം ചെയ്തു; പക്ഷെ ജനങ്ങള്‍ക്ക് നല്‍കിയത് ചൂലും യോഗാ ക്ലാസും
അതേ സമയം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് മന്ദ് മണ്ഡലത്തിലെ ബി.ജെ.പി സഥാനാര്‍ത്ഥി എസ്.കെ ശര്‍മ്മക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് യോഗം നടത്തിയെന്നാണ് കേസ്.
ഐ.പി.സി 123, 124 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശര്‍മ്മ മണ്ഡലത്തില്‍ ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തുവെന്നും റിട്ടേണിംഗ് ഓഫീസര്‍ സദാനന്ദ് ഗുപ്ത പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 8 ലക്ഷത്തോളം രൂപയും നിരവധി മദ്യക്കുപ്പികളും പിടികൂടിയിരുന്നു.
Also read: കണ്ണൂരില്‍ കലോല്‍സവ വേദി വൃത്തിയാക്കാനിറങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍