| Wednesday, 3rd January 2018, 7:50 am

രക്തദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയപരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍. രക്തം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര-ഉദ്യോഗസ്ഥകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. അംഗീകൃത രക്തബാങ്കില്‍ നിന്ന് രക്തം ദാനം ചെയ്തു വെന്നതിന് തെളിവ് നല്‍കിയാല്‍ മാത്രമേ അവധി നല്‍കുകയുള്ളു.

ഒരു വര്‍ഷത്തില്‍ രക്തദാനത്തിനായി നാല് ദിവസത്തെ അവധികള്‍ നല്‍കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പൂര്‍ണ്ണ തോതിലുള്ള രക്തദാനത്തിന് മാത്രമാണ് അവധി നല്‍കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം രക്തത്തിലെ പ്ലേറ്റ്‌ലൈറ്റ്, പ്ലാസ്മ തുടങ്ങിയ ഘടകങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്കും അവധി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more